കരിന്തളം:കരിന്തളം പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ ഫിസിയോതെറാപ്പി സെന്ററിലെ തല്ക്കാലിക സേവനത്തിനു ശേഷം തിരികെ പോകുന്ന തെറാപ്പിസ്റ്റ് കുമാരി സഫീദ കാരക്കലിനെ ചുരുങ്ങിയ കാലയളവിൽ തന്നെ മികച്ച സേവനം നൽകിയതിന് ഫിസിയോതെറാപ്പി സെൻററിൽ വെച്ച് അനുമോദനം നൽകി. സൊസൈറ്റി പ്രസിഡന്റ് കെ പി. നാരായണൻ അധ്യക്ഷത വഹിച്ചു.ഫിസിയോതെറാപ്പി സെന്ററിന്റെ ഉപഹാരം കരിന്തളം ഗവൺമെൻറ് കോളേജ് പ്രിൻസിപ്പാൾ കെ വിദ്യ നൽകി .കിനാനൂർ -കരിന്തളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. പി. ശാന്ത, ബാങ്ക് ഓഫ് ബറോഡ കാലിച്ചാമരം ബ്രാഞ്ച് മാനേജർ പാർവ്വതി. കെ, ഡയറക്ടർ സി. ഗംഗാധരൻ,ഗവണ്മെന്റ് കോളേജ് എൻ എസ് എസ് പ്രോഗ്രാം ഓഫീസർ സജിന ടീച്ചർ തുടങ്ങിയവർ സംസാരിച്ചു.സൊസൈറ്റി സെക്രട്ടറി എൻ സി നാളിനാക്ഷൻ സ്വാഗതം പറഞ്ഞു