The Times of North

Breaking News!

മടിക്കൈ ബാങ്ക് പ്രസിഡൻ്റ് കെ നാരായണന് ഭാരത് സേവക് സമാജ് അവാർഡ്   ★  വി കെ രാജനും സി.പ്രഭാകരനും സെക്രട്ടറിയേറ്റിൽ നിന്നും ഒഴിവായി വിപിപി മുസ്തഫ,സിജി മാത്യു, ഇ.പത്മാവതി പുതുതായി സെക്രട്ടറിയേറ്റിൽ   ★  തൊരപ്പൻ സന്തോഷ് ജയിലിൽനിന്നുമിറങ്ങി ജാഗ്രത വേണമെന്ന് പോലീസ്   ★  ചിമ്മത്തോട് കരിഞ്ചാമുണ്ഡി അമ്മ വിഷ്ണുമൂർത്തി ദേവസ്ഥാനത്ത് കളിയാട്ടം മെയ് 10 ന് തുടങ്ങും   ★  സ്ത്രീധനം കുറഞ്ഞുപോയെന്ന് ആരോപിച്ച് യുവതിക്ക് പീഡനം ഭർത്താവിനും ബന്ധുക്കൾക്കും എതിരെ കേസ്   ★  സ്കൂട്ടർ ഇടിച്ച് അമ്മയ്ക്കും കുഞ്ഞിനും പരുക്ക്   ★  ഭാര്യയുടെ അമ്മാവൻ്റെ കുത്തേറ്റ് യുവാവിന് പരിക്ക്   ★  എ ടി എം കവർച്ചാ ശ്രമം   ★  ആദ്യകാല സിപിഎം നേതാവ് ബിരിക്കുളത്തെ പി പത്മനാഭൻ മാസ്റ്റർ അന്തരിച്ചു   ★  വാട്ട്‌സ്ആപ്പിൽ ഫോട്ടോ അയച്ച് തട്ടിപ്പ്; ജാഗ്രത വേണമെന്ന് മുന്നറിയിപ്പ് 

നമ്മുടെ ഭാവിക്കായി തണ്ണീർ തടങ്ങൾ സംരക്ഷിക്കുക:നീലേശ്വരം ഗവ. എൽ.പി സ്കൂളിൽ തണ്ണീർ തട ദിനാചരണം നടന്നു.

നീലേശ്വരം : “നമ്മുടെ ഭാവിക്കായി തണ്ണീർ തടങ്ങൾ സംരക്ഷിക്കുക” എന്ന സന്ദേശമുയർത്തി നീലേശ്വരം ഗവ. എൽ.പി. സ്കൂളിൽ തണ്ണീർതട ദിനാചരണം നടന്നു.
പ്രാദേശിക കർഷക ശാസ്ത്രജ്ഞൻ ദിവാകരൻ നീലേശ്വരത്തിൻ്റെ ജീവനം പദ്ധതിയുമായി സഹകരിച്ച് നഗരസഭ കാര്യാലയത്തിനു സ’മീപം കച്ചേരി കടവോരത്ത് കണ്ടൽ ചെടികൾ നട്ടുകൊണ്ടായിരുന്നു ദിനാചരണ പരിപാടി സംഘടിപ്പിച്ചത്.ദേശീയ അധ്യാപക അവാർഡ് ജേതാവും പരിസ്ഥിതി പ്രവർത്തകനുമായ കൊടക്കാട് നാരായണൻ ഉദ്ഘാടനം ചെയ്തു.
അശുദ്ധ ജലത്തെ ശുദ്ധീകരിക്കുന്ന പ്രകൃതിയുടെ വൃക്കകളാണ് കണ്ടൽ ചെടികളെന്ന് അദ്ദേഹം പറഞ്ഞു. ദിവാകരൻ നീലേശ്വരം അധ്യക്ഷനായി. പ്രധാനാധ്യാപിക പി. നളിനി, ഇക്കോ ക്ലബ്ബ് കോർഡിനേറ്റർ ബി . ഇന്ദിര സംസാരിച്ചു.

Read Previous

ബളാൽ ഭഗവതി ക്ഷേത്രത്തിൽ ക്ഷേത്രേശ സംഗമം നടത്തി

Read Next

പട്ടേന ജനശക്തി ജയചന്ദ്രൻ അനുസ്മരണം സംഘടിപ്പിച്ചു 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73