കോട്ടഞ്ചേരി ( കൊന്നക്കാട്) : മനുഷ്യൻ്റെ ആർത്തിയാണ് പ്രകൃതി ദുരന്തം വിളിച്ചു വരുത്തുന്നതെന്ന് പ്രശസ്ത നോവലിസ്റ്റും ചെറുകഥാകൃത്തുമായ അംബികാസുതൻ മാങ്ങാട് പറഞ്ഞു.
കേരള വനം വകുപ്പ് കാസർകോട് സാമൂഹ്യ വനവത്ക്കരണ വിഭാഗം കോട്ടഞ്ചേരി വനവിദ്യാലയത്തിൽ സംഘടിപ്പിച്ച ദ്വിദിന ഹരിത സാഹിത്യ സഹവാസ ക്യാമ്പ് – “കുറിഞ്ഞി ” – ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
” കറന്നു കുടിക്കണം. അരിഞ്ഞ് കുടിക്കരുത്.” വടക്കൻ കേരളത്തിലെ തൊണ്ടച്ഛൻ തെയ്യത്തിൻ്റെ വായ്മൊഴി നാം മറന്നുപോകരുത്. വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ എന്ന് പാടേണ്ടത് ഹൃദയം കൊണ്ടാണ്. ഭയങ്ങളെയും അസ്വാസ്ഥ്യങ്ങളെയുമാണ് എഴുത്തുകാരരൻ പ്രമേയമാക്കുന്നതെന്നും ഓരോ എഴുത്തും പ്രവചനം പോലെ യാഥാർഥ്യമാവുകയും ചെയ്യുന്നുവെന്ന് തൻ്റെ കഥകളായ പ്രാണവായുവും ചിന്നമുണ്ടിയും പരാമർശിച്ച് അംബികാസുതൻ ക്യാമ്പംഗങ്ങളെ ഓർമ്മപ്പെടുത്തി. ഉദ്ഘാടന സമ്മേളനത്തിൽ കവിയും ചീഫ് വൈൽഡ് ലൈഫ് വാർഡനുമായ പ്രമോദ് ജി കൃഷ്ണൻ ഐഎഫ്എസ് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ, സോഷ്യൽ ഫോറസ്ട്രി
പി. ബിജു ,ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ
കെ.അഷ്റഫ് ,സീക്ക് പ്രസിഡൻ്റ് സി. രാജൻ , റെയ്ഞ്ച് ഓഫീസർമാരായ സോളമൻ ടി.ജി , പി. രതീശൻ, കെ. രാഹുൽ , കെ ഗിരീഷ്, ഡിപ്പോ ഓഫീസർ കെ.ഇ ബിജുമോൻ എന്നിവർ സംസാരിച്ചു. സീക്ക് ഡയരക്ടർ ടി.പി പത്മനാഭൻ (പ്രകൃതി,ശാസ്ത്രം, സാഹിത്യം അനുഭവം ) നോവലിസ്റ്റ് വിനോയ് തോമസ്,
(ആനത്തം പിരിയത്തം വന്യതയുടെ വൈരുധ്യങ്ങൾ) കവികളായ പദ്മനാഭൻ ബ്ലാത്തൂർ, മാധവൻ പുറച്ചേരി
( സുഗത സ്മൃതിയിൽ കവിതയിലെ കാട് ) ഡോ:പി കെ ഭാഗ്യലക്ഷ്മി
(കഥകളിൽ ദേശം വരയ്ക്കുമ്പോൾ ) എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു.കഥാകൃത്തുക്കളായ മൃദുൽ വിഎം,അർജുൻ കെ. എന്നിവർ എഴുത്തനുഭവങ്ങൾ പങ്കു വെച്ചു. ഹുബാഷിക ഡയറക്ടർ എം.വി സന്തോഷ് കുമാർ മോഡറേറ്ററായി. തുടർന്ന് വന നടത്തം നടന്നു.പ്രശസ്ത പരിസ്ഥിതി പ്രവർത്തകനും എഴുത്തുകാരനുമായ ഡോ: ഇ ഉണ്ണികൃഷ്ണൻ, സുസ്മിത ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി. ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ, സോഷ്യൽ ഫോറസ്ട്രി
പി. ബിജു സ്വാഗതവും
ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ എൻ.വി സത്യൻ നന്ദിയും പറഞ്ഞു. വിവിധ ജില്ലകളിൽ നിന്നും നൂറോളം എഴുത്തുകാർ പങ്കെടുത്തു.