സീനിയർ ചേമ്പർ ഇൻ്റർനാഷണൽ നീലേശ്വരം ലീജിയൻ കുടുംബ സംഗമം പടന്നക്കാട് ബേക്കൽ ക്ലബ്ബിൽ വെച്ച് നടത്തി. സീനിയർ ചേമ്പർ ഇൻ്റർനാഷണൽ സെക്രട്ടറി ജനറൽ രാജേഷ് വൈഭവ് മുഖ്യാതിഥിയായിരുന്നു. പ്രസിഡൻ്റ് എം. നാരായണൻ നായർ അദ്ധ്യക്ഷത വഹിച്ചു. മുൻ ദേശീയ പ്രസിഡൻ്റ് ഡോ: എ. മുരളീധരൻ പുതുതായി അംഗത്വമെടുത്തവർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. വനിതാ വിഭാഗം അദ്ധ്യക്ഷ ഡോ: സുലേഖ രാമൂഷ്ണൻ, മുൻ പ്രസിഡൻ്റ് കെ. രാമകൃഷ്ണൻ, കെ.വി സുനിൽ രാജ്, കെ. ഗിരീഷ് കുമാർ, സെക്രട്ടറി അഡ്വ. സി. ഈപ്പൻ, ട്രഷറർ രാജ് മോഹൻ കരിങ്ങാട്ട് എന്നിവർ പ്രസംഗിച്ചു.