The Times of North

Breaking News!

സ്ത്രീധനം കുറഞ്ഞുപോയെന്ന് ആരോപിച്ച് യുവതിക്ക് പീഡനം ഭർത്താവിനും ബന്ധുക്കൾക്കും എതിരെ കേസ്   ★  സ്കൂട്ടർ ഇടിച്ച് അമ്മയ്ക്കും കുഞ്ഞിനും പരുക്ക്   ★  ഭാര്യയുടെ അമ്മാവൻ്റെ കുത്തേറ്റ് യുവാവിന് പരിക്ക്   ★  എ ടി എം കവർച്ചാ ശ്രമം   ★  ആദ്യകാല സിപിഎം നേതാവ് ബിരിക്കുളത്തെ പി പത്മനാഭൻ മാസ്റ്റർ അന്തരിച്ചു   ★  വാട്ട്‌സ്ആപ്പിൽ ഫോട്ടോ അയച്ച് തട്ടിപ്പ്; ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്    ★  വിഷുവിന് പ്ലാസ്റ്റിക് കണിക്കൊന്ന കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ   ★  കേക്കെപുരയിൽ ഹസ്സൻ ഹാജി സ്മാരക പുരസ്‌കാരം എ പി അബ്ദുല്ല മുസ്‌ലിയാർ മാണിക്കോത്തിന്   ★  എൻ.കെ ബാലകൃഷ്ണൻ ആരോഗ്യ, സഹകരണ മേഖലകളിൽ പുതിയ ദിശാബോധം വളർത്തിയ നേതാവ്: പി.കെ. ഫൈസൽ   ★  പേര് നിർദ്ദേശിച്ചത് പിണറായി വിജയൻ; കെ കെ രാഗേഷ് സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി

വടക്കൻ കേരളത്തിൽ ഇന്ന് ചൂട് കൂടും; 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത

വടക്കൻ കേരളത്തിൽ ഇന്ന് ചൂട് ഉയരുമെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. സാധാരണയുള്ളതിനെക്കാൾ രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില കൂടും. വടക്കൻ കേരളത്തിൽ പ്രത്യേക ജാഗ്രതാ നിർദേശമുണ്ട്. വടക്കൻ കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ സാധാരണയേക്കാൾ 2 °C മുതൽ 3°c വരെ താപനില ഉയരാനാണ് സാധ്യത.

ഇന്നലെ രാജ്യത്തെ ഉയർന്ന ചൂട് കണ്ണൂർ വിമാനത്താവളത്തിൽ രേഖപ്പെടുത്തി. 36.8 °c ആണ് കണ്ണൂർ വിമാനത്താവളത്തിൽ രേഖപ്പെടുത്തിയ ചൂട്. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ വ്യക്തമാക്കി.

പകൽ 11 മുതല്‍ 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക. പരമാവധി ശുദ്ധജലം കുടിക്കുക. അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങള്‍ ധരിക്കുക തുടങ്ങി നിരവധി നിർദേശങ്ങൾ നൽകുന്നു.

ഇതിനിടെ സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ ലഭിക്കാനും സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

Read Previous

ബാലരാമപുരത്ത് കാണാതായ രണ്ടുവയസുകാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Read Next

തീവ്ര ഹിന്ദുത്വത്തെ തടഞ്ഞു നിർത്തിയത് ഗാന്ധിയും കോൺഗ്രസും ഭരണഘടനയും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73