The Times of North

Breaking News!

മടിക്കൈ ബാങ്ക് പ്രസിഡൻ്റ് കെ നാരായണന് ഭാരത് സേവക് സമാജ് അവാർഡ്   ★  വി കെ രാജനും സി.പ്രഭാകരനും സെക്രട്ടറിയേറ്റിൽ നിന്നും ഒഴിവായി വിപിപി മുസ്തഫ,സിജി മാത്യു, ഇ.പത്മാവതി പുതുതായി സെക്രട്ടറിയേറ്റിൽ   ★  തൊരപ്പൻ സന്തോഷ് ജയിലിൽനിന്നുമിറങ്ങി ജാഗ്രത വേണമെന്ന് പോലീസ്   ★  ചിമ്മത്തോട് കരിഞ്ചാമുണ്ഡി അമ്മ വിഷ്ണുമൂർത്തി ദേവസ്ഥാനത്ത് കളിയാട്ടം മെയ് 10 ന് തുടങ്ങും   ★  സ്ത്രീധനം കുറഞ്ഞുപോയെന്ന് ആരോപിച്ച് യുവതിക്ക് പീഡനം ഭർത്താവിനും ബന്ധുക്കൾക്കും എതിരെ കേസ്   ★  സ്കൂട്ടർ ഇടിച്ച് അമ്മയ്ക്കും കുഞ്ഞിനും പരുക്ക്   ★  ഭാര്യയുടെ അമ്മാവൻ്റെ കുത്തേറ്റ് യുവാവിന് പരിക്ക്   ★  എ ടി എം കവർച്ചാ ശ്രമം   ★  ആദ്യകാല സിപിഎം നേതാവ് ബിരിക്കുളത്തെ പി പത്മനാഭൻ മാസ്റ്റർ അന്തരിച്ചു   ★  വാട്ട്‌സ്ആപ്പിൽ ഫോട്ടോ അയച്ച് തട്ടിപ്പ്; ജാഗ്രത വേണമെന്ന് മുന്നറിയിപ്പ് 

ചീമേനി വില്ലേജിൽ ഡിജിറ്റൽ സർവ്വേ പൂർത്തിയാവുന്നു

കാസർകോട് ജില്ലയിൽ ഡിജിറ്റൽ സർവെ അതിവേഗം പുരോഗമിക്കുകയാണ്.

മൂന്നു ഘട്ടങ്ങളിലായി ജില്ലയിൽ ഇതു വരെ 38 വില്ലേജുകളിൽ ഡിജിറ്റൽ സർവെ ആരംഭിച്ചു. അതിൽ 27 വില്ലേജുകളിൽ സർവെ പൂർത്തിയായി സർവെ അതിരടയാള നിയമപ്രകാരം 9(2) നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചു. ഭൂവുടമസ്ഥർ പരിശോധന നടത്തു കയും പരാതികളും ആക്ഷേപങ്ങളും തീർപ്പാക്കുകയും ചെയ്തു.

ചീമേനി വില്ലേജിൽ ഡിജിറ്റൽ സർവെ പൂർത്തിയാക്കി സർവെ അതിരടയാളനിയമ പ്രകാരം 9(2) നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിക്കാൻ പോവുകയാണ്.ഈ വില്ലേജിൽ

ഇനിയും ഭൂവിവരങ്ങൾ പരിശോധിക്കാത്തവരും,ഭൂരേഖകൾ ഹാജരാക്കാത്തവരും ഒരാഴ്ച്ചക്കകം ബന്ധപ്പെട്ട രേഖകൾ സഹിതം ക്യാമ്പ് ഓഫീസിൽ നേരിട്ട് എത്തിയോ, ഉദ്യോഗസ്ഥരെ ഫോണിൽ ബന്ധപ്പെട്ടോ താഴെ കാണുന്ന ലിങ്കിൽ കയറി ഓൺലൈൻ ആയോ പരിശോധന നടത്താം.. എല്ലാവർക്കും ഭൂമി ,എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന സർക്കാർ ലക്ഷ്യം പൂർത്തികരിക്കാൻ ചീമേനി വില്ലേജിലെ ഭൂവുടമസ്ഥർ ഡിജിറ്റൽ സർവേയുമായി സഹകരിക്കണമെന്ന് സർവ്വേ അസിസ്റ്റൻറ് ഡയറക്ടർ അറിയിച്ചു. സർവെ അതിരടയാള നിയമ പ്രകാരം 13നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചതിനുശേഷം ഭൂസേവനങ്ങൾ എല്ലാം ഓൺലൈൻ ആയി മാത്രമേ ലഭ്യമാവുകയുള്ളൂ.

റവന്യു, രജിസ്ട്രേഷൻ, സർവെ വകുപ്പുകൾ മുഖാന്തിരമുള്ള കരമടവ്, സൈറ്റ് പ്ലാൻ, വസ്തു കൈമാറ്റം തുടങ്ങി എല്ലാ സേവനങ്ങളും എന്റെ ഭൂമി പോർട്ടൽ വഴി മാത്രമേ ലഭിക്കുകയുള്ളൂ.കൂടുതൽ വിവരങ്ങൾക്ക്..http://entebhoomi.kerala.govt.in ഫോൺ :8547813446,8547295375

Read Previous

മുഴക്കം ശ്രീ തെക്കേ തറവാട്ടിലെ കളിയാട്ട മഹോത്സവം

Read Next

മാന്ത്രിക ലോകത്ത് വിസ്മയം സൃഷ്ടിച്ച് ഹൃദയ്‌ദേവ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73