നീലേശ്വരം: മുഴക്കം ശ്രീ തെക്കേ തറവാട്ടിലെ കളിയാട്ട മഹോത്സവം ഫെബ്രുവരി 1, 2 തീയതികളിൽ നടക്കും. ഒന്നിന് രാവിലെ ശ്രീദുർഗ്ഗാ ഭഗവതി ഗോശാല കൃഷ്ണ ക്ഷേത്രത്തിൽ നിന്നും കലവറ നിറക്കൽ ഘോഷയാത്ര ആരംഭിക്കും. തുടർന്ന് ഉച്ചയ്ക്ക് 12.30ന് അന്നദാനം. വൈകിട്ട് അഞ്ചുമണിക്ക് ഭജന, ആറുമണിക്ക് കലാ സന്ധ്യ, എട്ടുമണിക്ക് ബാലി വെള്ളാട്ടം. രണ്ടാം തീയതി രാവിലെ മുതൽ തൊണ്ടച്ചൻ, ബാലി, രക്തചാമുണ്ഡി, ഏരോത്ത് ചാമുണ്ഡി, വിഷ്ണുമൂർത്തി, ചെക്കിപ്പാറ ഭഗവതി, ഗുളികൻ തുടങ്ങിയ തെയ്യക്കോലങ്ങൾ കെട്ടിയാടും.ഉച്ചമുതൽ അന്നദാനം