The Times of North

Breaking News!

പ്രതിസന്ധികളെ മുറിച്ച് കടന്ന് യാത്ര ചെയ്തവ്യക്തിയായിരുന്നു മുൻ മന്ത്രി എൻ.കെ.ബാലകൃഷ്ണൻ: മുല്ലപ്പള്ളി രാമചന്ദ്രൻ   ★  പരപ്പ ബ്ലോക്കിന് ദേശീയ പുരസ്കാരം;പ്രധാനമന്ത്രിയുടെ പൊതു ഭരണ മികവിനുള്ള പുരസ്കാരം ജില്ലാ കളക്ടർ ന്യൂഡൽഹിയിൽ ഏറ്റുവാങ്ങും   ★  ബിജെപി ജില്ലാ ഭാരവാഹികളെ പ്രഖ്യാപിച്ചു   ★  മലയാളം ഓപ്പൺ അക്കാദമി സാഹിത്യപുരസ്‌കാരം പി.വി.ഷാജികുമാറിന്   ★  വായനാകളരി സംഘടിപ്പിച്ചു   ★  ഓൺലൈൻ തട്ടിപ്പിൽ ഒന്നേമുക്കാൽ കോടി രൂപ തട്ടിയെടുത്ത കോൺഗ്രസ് നേതാവ് അറസ്റ്റിൽ   ★  ടിരുദ്ര ഉദുമ ജേതാക്കൾ   ★  ജനാധിപത്യത്തിൻ്റെ നെടു തൂണുകൾ അപകടത്തിലായതാണ് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ ഭീഷണി: പ്രൊഫസർ.കാനാ എം.സുരേശൻ   ★  കരിന്തളം തോളേനിയിലെ വെള്ളച്ചി അന്തരിച്ചു   ★  ഓട്ടോ ഡ്രൈവർ മരണപ്പെട്ടു

മൂലപ്പള്ളി കൊല്ലൻകൊട്ടിലിൽ ശ്രീ വിഷ്ണുമൂർത്തി ദേവസ്ഥാനത്തെ പുനപ്രതിഷ്ഠയും കളിയാട്ട മഹോത്സവവും

നീലേശ്വരം: മൂലപ്പള്ളി കൊല്ലൻകൊട്ടിലിൽ ശ്രീ വിഷ്ണുമൂർത്തി ദേവസ്ഥാനത്തെ പുനപ്രതിഷ്ഠയും കളിയാട്ട മഹോത്സവവും മാർച്ച് 15 മുതൽ 18 വരെ വിവിധ പരിപാടികളോടുകൂടി നടക്കും. മാർച്ച് 15ന് രാവിലെ 10 മണിക്ക് പുതുക്കേ സദാശിവക്ഷേത്രത്തിൽ നിന്നും കലവറ നിറയ്ക്കൽ ഘോഷയാത്ര ആരംഭിക്കും തുടർന്നു ഉച്ചയ്ക്ക് അന്നദാനം. ആറുമണിക്ക് സാംസ്കാരിക സമ്മേളനവും പ്രാദേശിക കലാകാരന്മാർ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും അരങ്ങേറും. 16ന് പ്രതിഷ്ഠ തുടർന്നു അന്നദാനം ആധ്യാത്മീക പ്രഭാഷണവും വിവിധ കലാപരിപാടികളും. 16ന് വൈകിട്ട് മുതൽ വിവിധ തെയ്യ കോലങ്ങൾ അരങ്ങിലെത്തും. സമാപന ദിവസമായ18ന് രാവിലെ മുതൽ വിവിധ തെയ്യകോലങ്ങൾ വൈകിട്ട് പാടാർകുളങ്ങര ഭഗവതിയും വിഷ്ണുമൂർത്തിയും അരങ്ങിലെത്തും. ഉത്സവത്തിന് മുന്നോടിയായുള്ള ആചാരം കൊടുക്കൽ ചടങ്ങ് ഇന്ന് നടന്നു. ആഘോഷ കമ്മിറ്റി ചെയർമാൻ പി യു രാധാകൃഷ്ണൻ,ക്ഷേത്രം കോയിമ ശ്രീധരൻ നായർ, തറവാട്ട് കാരണവർ ചന്ദ്രശേഖരൻ തുടങ്ങിയവർ സംബന്ധിച്ചു.

Read Previous

നീലേശ്വരത്തു നിന്നും മോഷ്ടിച്ച ബൈക്ക് കാസർകോട്ട് കണ്ടെത്തി

Read Next

കടപ്പുറം സ്കൂളിലെ കുട്ടികൾക്ക് ജീവജലവുമായി ജല അതോറിറ്റി ജീവനക്കാർ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73