The Times of North

Breaking News!

വാട്ട്‌സ്ആപ്പിൽ ഫോട്ടോ അയച്ച് തട്ടിപ്പ്; ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്    ★  വിഷുവിന് പ്ലാസ്റ്റിക് കണിക്കൊന്ന കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ   ★  കേക്കെപുരയിൽ ഹസ്സൻ ഹാജി സ്മാരക പുരസ്‌കാരം എ പി അബ്ദുല്ല മുസ്‌ലിയാർ മാണിക്കോത്തിന്   ★  എൻ.കെ ബാലകൃഷ്ണൻ ആരോഗ്യ, സഹകരണ മേഖലകളിൽ പുതിയ ദിശാബോധം വളർത്തിയ നേതാവ്: പി.കെ. ഫൈസൽ   ★  പേര് നിർദ്ദേശിച്ചത് പിണറായി വിജയൻ; കെ കെ രാഗേഷ് സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി   ★  ചായ്യോത്തെ പി.പി. അബ്രഹാം (പാപ്പു ചേട്ടൻ ) അന്തരിച്ചു   ★  ബദരിയ ഹോട്ടൽ (ഇതെന്റെ ഓർമ്മകളുടെകനൽ): സുറാബ്   ★  കാരിച്ചിയമ്മ മടിക്കൈയിലെ ധീര വനിത   ★  വ്യാപാരി വ്യവസായി സമിതി നേതാവ് വി. വിഉദയകുമാറിൻ്റെ മാതാവ് അന്തരിച്ചു   ★  സിയാറത്തിങ്കര മഖാം ഉറൂസ് ഏപ്രിൽ പതിനെട്ട് വരെ നീട്ടി

എം.ടി.യുടെ രചനകൾ സാമൂഹ്യ തിന്മകളെക്കുറിച്ചുള്ള മുന്നറിയിപ്പ്: പ്രകാശൻ കരിവെള്ളൂർ

കാഞ്ഞങ്ങാട്: എം.ടി.വാസുദേവൻ നായരുടെ നോവലുകളും കഥകളുമുൾപ്പെടെയുള്ള സാഹിത്യ സൃഷ്ടികൾ മത വർഗ്ഗീയതയെയും സാമൂഹ്യ തിന്മകളേയും ഇല്ലാതാക്കുന്നതിന് നമ്മളിലുണ്ടാകേണ്ട ജാഗ്രതയെക്കുറിച്ചുള്ള മുന്നറിയിപ്പായിരുന്നെന്ന് നാടക പ്രവർത്തകൻ പ്രകാശൻ കരിവെള്ളൂർ ചൂണ്ടിക്കാട്ടി.

ഇന്ന് നമുക്കിടയിൽ കാണുന്ന വേർതിരിവിന്റെ ചിന്തകളെ അറുപത് വർഷങ്ങൾക്ക് മുമ്പു തന്നെ മുൻകൂട്ടി ദർശിച്ച് അതിനെതിരെ തന്റെ സർഗ്ഗസൃഷ്ടികളിലൂടെ എം.ടി. പടപൊരുതിയതായി ഗാലക്സി ഗ്രന്ഥാലയം സംഘടിപ്പിച്ച എം.ടി.വാസുദേവൻ നായർ -ജയചന്ദ്രൻ അനുസ്മരണ പരിപാടിയിൽ അദ്ദേഹം പറഞ്ഞു. എം.ടി.യുടെ “അസുര വിത്ത്” എന്ന നോവലിനെക്കുറിച്ച്

പുസ്തക ചർച്ചയും ജയചന്ദ്രന്റെ ഗാനങ്ങൾ ആലപിക്കുകയും ചെയ്തു.

ഗ്രന്ഥാലയം പ്രസിഡണ്ട് കെ.വി. സുരേഷ് ആദ്ധ്യക്ഷം വഹിച്ചു. സുരേഷ് കൊട്രച്ചാൽ, മണി.പി. വി ,സുകുമാരൻ മൂത്തൽ, അദ്വൈത് , സലാം പി.കെ., ഷാജു കൊക്കോട്ട്, ഹരീഷ് മൂത്തൽ , പ്രഭാകരൻ മാടായി,പ്രവീൺ മാടായി,സന്ദീപ്, ബൈജു തുടങ്ങിയവർ സംസാരിച്ചു.

Read Previous

വി. വി. ചിരി അന്തരിച്ചു

Read Next

സത്യമംഗലം ജംഗ്ഷൻ നാടകം 30ന് രാജാസിൽ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73