The Times of North

Breaking News!

വടക്കൻ കേരളത്തിൽ ഇന്ന് ചൂട് കൂടും; 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത   ★  ബാലരാമപുരത്ത് കാണാതായ രണ്ടുവയസുകാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി   ★  ജീവിതവിജയത്തിന് ആദ്ധ്യാത്മിക അറിവിൻ്റെ പ്രസക്തിയേറുന്നു. പ്രൊഫ: വിൻസെൻ്റ് മാത്യു   ★  വെള്ളരിക്കുണ്ടിൽ മദ്യലഹരിയിൽ പോലീസിനു നേരെ ആക്രമണം; ഒരാൾ അറസ്റ്റിൽ, രണ്ടുപേർ ഓടി രക്ഷപ്പെട്ടു   ★  ട്രെയിൻ യാത്രക്കിടെ നഷ്ടപ്പെട്ട കണ്ണൂർ സ്വദേശിനിയുടെ10 പവൻ്റെ ആഭരണങ്ങൾ കണ്ടെത്തി റെയിൽവേ പോലീസ് ഉടമസ്ഥക്ക് കൈമാറി   ★  പയ്യന്നൂർ ടൗണിലെ വിജയ വാച്ച് വർക്സ് ഉടമ കേളോത്തെ കുണ്ടത്തിൽ വിജയൻ അന്തരിച്ചു   ★  ജല അതോറിറ്റിയെ പൊതുമേഖലയിൽ നിലനിർത്തണം: സ്റ്റാഫ് അസോസിയേഷൻ   ★  മാന്ത്രിക ലോകത്ത് വിസ്മയം സൃഷ്ടിച്ച് ഹൃദയ്‌ദേവ്   ★  ചീമേനി വില്ലേജിൽ ഡിജിറ്റൽ സർവ്വേ പൂർത്തിയാവുന്നു   ★  മുഴക്കം ശ്രീ തെക്കേ തറവാട്ടിലെ കളിയാട്ട മഹോത്സവം

ജില്ലാസമ്മേളനം: ആദ്യ സ്‌നേഹ വീട്‌ കൈമാറി

രാജപുരം: ഫെബ്രുവരി അഞ്ചുമുതൽ ഏഴുവരെ കാഞ്ഞങ്ങാട്‌ നടക്കുന്ന സിപിഐ എം ജില്ലാസമ്മേളനത്തിന്‌ മുന്നോടിയായി എല്ലാ ഏരിയകളിലും ഓരോ കുടുംബത്തിന്‌ വീട്‌ നിർമിച്ചു നൽകും. ഇതിന്റെ ഭാഗമായി പനത്തടി ഏരിയാകമ്മിറ്റിയും കോളിച്ചാൽ ലോക്കൽകമ്മിറ്റിയും ചേര്‍ന്ന് ചെറുപനത്തടിയിലെ അക്ഷയയുടെ കുടുംബത്തിനായി നിർമിച്ച സ്നേഹവീടിന്റെ താക്കോൽ ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ കൈമാറി.

ജില്ലാ സമ്മേളനത്തിന്റെ അനുബന്ധ പ്രവർത്തനങ്ങളുടെ ഭാഗമായാണ്‌ വീട്‌ നിർമിച്ചുനൽകുന്നത്‌. ഇതിനായി ഏരിയകളിൽ പ്രത്യേക കമ്മിറ്റിയും പ്രവർത്തനവും സംഘടിപ്പിക്കുന്നുണ്ട്‌. 2022 ൽ മടിക്കൈ അമ്പലത്തുകരയിൽ നടന്ന കഴിഞ്ഞ ജില്ലാസമ്മേളനത്തിന്റെ ഭാഗമായും ഏരിയകളിൽ വീടുനിർമിച്ച്‌ നൽകിയിരുന്നു.

ചെറുപനത്തടിയിൽ നടന്ന താക്കോൽ കൈമാറ്റ ചടങ്ങിൽ കെ പി സുരേഷ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റംഗം സാബു അബ്രാഹം, ജില്ലാകമ്മിറ്റിയംഗം എം വി കൃഷ്ണൻ, ഏരിയാസെക്രട്ടറി ഒക്ലാവ് കൃഷ്ണൻ, എം സി മാധവൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി എം കുര്യാക്കോസ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ എം പുഷ്പകുമാരി എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി ടി വേണുഗോപാലൻ സ്വാഗതം പറഞ്ഞു.

Read Previous

മനസ്സോടിത്തിരി മണ്ണ് നൽകാൻ നിരവധി ഉദാരമനസ്കർ ജില്ലയിൽ

Read Next

സ്‌മരണകൾക്ക്‌ ഊർജമേറ്റി രക്തസാക്ഷ്യം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73