The Times of North

Breaking News!

ട്രെയിൻ യാത്രക്കിടെ നഷ്ടപ്പെട്ട കണ്ണൂർ സ്വദേശിനിയുടെ10 പവൻ്റെ ആഭരണങ്ങൾ കണ്ടെത്തി റെയിൽവേ പോലീസ് ഉടമസ്ഥക്ക് കൈമാറി   ★  പയ്യന്നൂർ ടൗണിലെ വിജയ വാച്ച് വർക്സ് ഉടമ കേളോത്തെ കുണ്ടത്തിൽ വിജയൻ അന്തരിച്ചു   ★  ജല അതോറിറ്റിയെ പൊതുമേഖലയിൽ നിലനിർത്തണം: സ്റ്റാഫ് അസോസിയേഷൻ   ★  മാന്ത്രിക ലോകത്ത് വിസ്മയം സൃഷ്ടിച്ച് ഹൃദയ്‌ദേവ്   ★  ചീമേനി വില്ലേജിൽ ഡിജിറ്റൽ സർവ്വേ പൂർത്തിയാവുന്നു   ★  മുഴക്കം ശ്രീ തെക്കേ തറവാട്ടിലെ കളിയാട്ട മഹോത്സവം   ★  സംസ്ഥാനത്ത് ഇന്നും പകല്‍ താപനില ഉയരാന്‍ സാധ്യത   ★  വീടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയ 19 കാരി ഗുരുതരാവസ്ഥയിൽ; ആൺസുഹൃത്ത് കസ്റ്റഡിയിൽ   ★  കാസർകോട് മെഡിക്കൽ കോളേജിൽനിന്നും ഇലക്ട്രിക് കമ്പികൾ മോഷണം പോയി   ★  ബൈക്ക് മോഷണം പോയി

സംസ്ഥാനത്ത് പുതുക്കിയ മദ്യവില ഇന്നുമുതല്‍ പ്രാബല്യത്തില്‍; വർധനവ് പത്തു രൂപ മുതൽ 50 രൂപ വരെ

15 മാസത്തിനുശേഷമാണ് മദ്യത്തിന്റെ വില വര്‍ധന. 2022 നവംബറില്‍ മദ്യത്തിന്റെ വില്‍പ്പന നികുതി ശതമാനം വര്‍ധിപ്പിച്ചിരുന്നു. 2023-24 ബഡ്ജറ്റില്‍ സെസും ഏര്‍പ്പെടുത്തിയിരുന്നു. ബെവ്‌കോയും മദ്യകമ്പനികളും തമ്മിലുള്ള റേറ്റ് കോണ്‍ട്രാക്ട് അനുസരിച്ചാണ് മദ്യവില നിശ്ചയിക്കുന്നത്. ഓരോ വര്‍ഷവും വിലവര്‍ധന കമ്പനികള്‍ ആവശ്യപ്പെടാറുണ്ട്. ചില വര്‍ഷങ്ങളില്‍ വിലകൂട്ടി നല്‍കും.

മദ്യത്തിന്റെ ഉത്പാദനത്തിന് ചെലവ് കൂടിയെന്ന മദ്യക്കമ്പനികളുടെ ആവശ്യം ന്യായമാണെന്ന സര്‍ക്കാര്‍ നിലപാട് അംഗീകരിച്ചാണ് ബെവ്‌കോ മദ്യവില കൂട്ടിയത്. എഥനോള്‍ വില കൂടിയതാണ് മദ്യവില കൂടാന്‍ കാരണമായി പറയുന്നത്. ഇതേ എഥനോള്‍ ഉല്‍പ്പാദിപ്പിക്കാനാണ് പാലക്കാട് ബ്രൂവറിക്ക് അനുമതി നല്‍കിയത്. പാലക്കാട് ബ്രൂവറി തുടങ്ങി എഥനോള്‍ ഉല്‍പ്പാദിപ്പിക്കാനായാല്‍ സംസ്ഥാനത്ത് മദ്യവിലയിലും ഇത് പ്രതിഫലിക്കുമെന്നാണ് സര്‍ക്കാരിന്റെ വാദം.

Read Previous

പഞ്ചാരക്കൊല്ലിയില്‍ നരഭോജി കടുവയെ ചത്തനിലയില്‍ കണ്ടെത്തി

Read Next

റേഷന്‍ വ്യാപാരികളുടെ സമരം നേരിടാന്‍ സര്‍ക്കാര്‍; ഉച്ചയ്ക്ക് ശേഷം തുറക്കാത്ത റേഷൻ കടകൾക്ക് എതിരെ നടപടി: മന്ത്രി ജി ആർ അനിൽ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73