The Times of North

Breaking News!

വി. വി. ചിരി അന്തരിച്ചു   ★  ബളാൽ ഭഗവതി ക്ഷേത്രത്തിൽ മാതൃസംഗമം നടത്തി.   ★  സ്‌മരണകൾക്ക്‌ ഊർജമേറ്റി രക്തസാക്ഷ്യം   ★  ജില്ലാസമ്മേളനം: ആദ്യ സ്‌നേഹ വീട്‌ കൈമാറി   ★  മനസ്സോടിത്തിരി മണ്ണ് നൽകാൻ നിരവധി ഉദാരമനസ്കർ ജില്ലയിൽ   ★  നല്ല സ്വപ്നങ്ങൾ കാണാൻ കുട്ടികളെ അനുവദിക്കണം: കൊടക്കാട് നാരായണൻ   ★  മികവ് തെളിയിച്ചവരെ ബാനം നെരുദ വായനശാല അനുമോദിച്ചു   ★  റേഷന്‍ വ്യാപാരികളുടെ സമരം നേരിടാന്‍ സര്‍ക്കാര്‍; ഉച്ചയ്ക്ക് ശേഷം തുറക്കാത്ത റേഷൻ കടകൾക്ക് എതിരെ നടപടി: മന്ത്രി ജി ആർ അനിൽ   ★  സംസ്ഥാനത്ത് പുതുക്കിയ മദ്യവില ഇന്നുമുതല്‍ പ്രാബല്യത്തില്‍; വർധനവ് പത്തു രൂപ മുതൽ 50 രൂപ വരെ   ★  പഞ്ചാരക്കൊല്ലിയില്‍ നരഭോജി കടുവയെ ചത്തനിലയില്‍ കണ്ടെത്തി

റിപ്പബ്ലിക്ദിന പരേഡില്‍ മന്ത്രി കെ.ബി ഗണേഷ് കുമാര്‍ അഭിവാദ്യം സ്വീകരിക്കും

വിദ്യാനഗര്‍ മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന കാസര്‍കോട് ജില്ലാ ആസ്ഥാനത്ത് റിപ്പബ്ലിക് ദിന പരേഡില്‍ ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാര്‍ അഭിവാദ്യം സ്വീകരിക്കും. രാവിലെ 8.20ന് പരേഡ് ആരംഭിക്കും. രാവിലെ ഒന്‍പതിന് മന്ത്രി പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിക്കും. പരേഡില്‍ 20 പ്ലാറ്റൂണുകള്‍ അണിനിരക്കും. ഡോ.ഒ.അപര്‍ണ്ണ പരേഡ് നയിക്കും. സ്‌പെഷ്യല്‍ ബ്രാഞ്ച് കാസര്‍കോട് സബ് ഇന്‍സ്‌പെക്ടര്‍ എം സദാശിവന്‍ സെക്കന്റ് കമാന്ററാവും. കാസര്‍കോട് ജില്ലാ ഹെഡ് ക്വാര്‍ട്ടേഴ്‌സ് സബ് ഇന്‍സ്പെക്ടര്‍ ഗോപിനാഥന്‍ നയിക്കുന്ന ജില്ലാ ഹെഡ് ക്വാര്‍ട്ടേഴ്‌സ് കാസര്‍കോട്, മഞ്ചേശ്വരം പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ കെ.ആര്‍ ഉമേഷ് നയിക്കുന്ന ലോക്കല്‍ പോലീസ്, കാസര്‍കോട് വനിതാ പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ കെ.അജിത നയിക്കുന്ന വനിതാ പോലീസ്, നീലേശ്വരം എക്സൈസ് ഇന്‍സ്പെക്ടര്‍ എന്‍ വൈശാഖ് നയിക്കുന്ന എക്സൈസ്, ഗവ. കോളേജ് കാസര്‍കോട് സീനിയര്‍ അണ്ടര്‍ ഓഫീസര്‍ അനുഗ്രഹ ഗണേഷ് നയിക്കുന്ന സീനിയര്‍ ഡിവിഷന്‍ എന്‍.സി.സി, നെഹ്റു ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ് കാഞ്ഞങ്ങാട് സീനിയര്‍ അണ്ടര്‍ ഓഫീസര്‍ എന്‍ നന്ദകിഷോര്‍ നയിക്കുന്ന സീനിയര്‍ ഡിവിഷന്‍ എന്‍.സി.സി, ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ കാറഡുക്ക ബി പ്രണവ് നയിക്കുന്ന ജൂനിയര്‍ ഡിവിഷന്‍ എന്‍.സി.സി, ദുര്‍ഗ്ഗ ഹയര്‍ സെക്കന്ററി സ്‌കൂള്‍ കാഞ്ഞങ്ങാട് യു.വി ശിവാനി നയിക്കുന്ന ജൂനിയര്‍ ഡിവിഷന്‍ എന്‍.സി.സി, ജവഹര്‍ നവോദയ വിദ്യാലയ പെരിയ ബാന്‍ഡ് മാസ്റ്റര്‍ റ്റി.കെ.ആദര്‍ശ് നയിക്കുന്ന ബാന്‍ഡ് പാര്‍ട്ടി, രാജാസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ നീലേശ്വരം മാസ്റ്റര്‍ അനുരാജ് രഘുനാഥ് നയിക്കുന്ന ജൂനിയര്‍ ഡിവിഷന്‍ എന്‍.സി.സി, ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ചെമ്മനാട് കെ അഭിനവ് നയിക്കുന്ന ജൂനിയര്‍ ഡിവിഷന്‍ എന്‍.സി.സി, ഉളിയത്തട്ക്ക ജയ്മാതാ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ബാന്‍ഡ് മാസ്റ്റര്‍ സി കെ മുഹമ്മദ് ഷിസാന്‍ നയിക്കുന്ന ബാന്‍ഡ് പാര്‍ട്ടി, ജിഎച്ച്.എസ്.എസ് ബളാംതോട് എയ്ഞ്ചല്‍ വില്‍സണ്‍ നയിക്കുന്ന സ്റ്റുഡന്റ്സ് പോലീസ്, കെ.എം.വി.എച്ച്.എസ്.എസ് കൊടക്കാട് ഭാവന ഗോപാലന്‍ നയിക്കുന്ന സ്റ്റുഡന്റ്സ് പോലീസ്, ഡോ. അംബേദ്കര്‍ ജിഎച്ച്.എസ്.എസ് കോടോത്ത് ആരുറ സ്റ്റുഡന്റ്സ് പോലീസ്, ജി.ഡബ്ല്യുഎച്ച്.എസ് പാണത്തൂര്‍ ആദിത്യ ചന്ദ്രന്‍ നയിക്കുന്ന സ്റ്റുഡന്റ്സ് പോലീസ്, കാസര്‍കോട് ഗവ. വി.എച്ച്.എസ് ഫോര്‍ ഗേള്‍സ് ഫാത്തിമത്ത് സന നയിക്കുന്ന ജൂനിയര്‍ റെഡ് ക്രോസ് യൂണിറ്റ് എന്നിവര്‍ പരേഡിന്റെ ഭാഗമാവും.

വിവിധ മേഖലകളില്‍ വ്യക്തിമുദ്രപതിപ്പിച്ച് ജില്ലയ്ക്ക് അഭിമാനമായി മാറിയ വ്യക്തിത്വങ്ങളെ ആദരിക്കും. കഴിഞ്ഞവർഷം ജൂലൈയില്‍ തായ്ലന്റില്‍ നടന്ന ജി 20 യു.എന്‍.സി.സിഡി പ്രോഗ്രാമില്‍ പങ്കെടുത്ത് ഡിസാസ്റ്റര്‍ മാനേജ്മെന്റ്, ബയോഡൈവേഴ്സിറ്റി, കാര്‍ബണ്‍ ന്യൂട്രല്‍ തുടങ്ങിയ മേഖലകളിലെ ഇടപെടല്‍ സംബന്ധിച്ച് പ്രബന്ധം അവതരിപ്പിച്ച കാസര്‍കോട് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണന്‍, 2024ല്‍ ഫിലിപ്പീന്‍സിലെ മനിലയില്‍ നടന്ന ഏഷ്യ പസഫിക് മിനിസ്റ്റീരിയല്‍ കോണ്‍ഫറന്‍സില്‍ ലോക്കല്‍ ലീഡര്‍ചാമ്പ്യനായി തെരഞ്ഞെടുക്കപ്പെട്ട വലിയപറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി സജീവന്‍ ഇന്ത്യ ഗവണ്‍മെന്റിന്റെ യൂത്ത് എക്സ്ചേഞ്ച് പരിപാടിയുടെ ഭാഗമായി ഡിസംബറില്‍ നടന്ന ഭൂട്ടാന്‍ സന്ദര്‍ശനത്തിന് തെരഞ്ഞെടുക്കപ്പെട്ട് കേരളത്തിന് അഭിമാനമായ എന്‍.സി.സി 32 കേരള ബെറ്റാലിയന്‍ കാഞ്ഞങ്ങാട് നെഹ്രു ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ് യൂണിറ്റിലെ സീനിയര്‍ അണ്ടര്‍ ഓഫീസര്‍ എന്‍. നന്ദകിഷോര്‍, 2024ല്‍ കാസര്‍കോട് നടന്ന സംസ്ഥാന സിവില്‍ സര്‍വ്വീസ് കബഡി ജേതാക്കളായ കാസര്‍കോട് ജില്ലാ വനിതാ കബഡി ടീം എന്നിവരെയാണ് റിപ്പബ്ലിക് ദിനാഘോഷത്തില്‍ ആദരിക്കുന്നത്.

സ്വാതന്ത്യസമര സേനാനികള്‍, ജനപ്രതിനിധികള്‍, സര്‍ക്കാര്‍ ജീവനക്കാര്‍, പൊതുജനങ്ങള്‍,വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ റിപ്പബ്ലിക്ക് ദിനാഘോഷത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ അറിയിച്ചു.

Read Previous

കേരള അക്ഷരസംഗമം കൂട്ടായ്മ പി ജയചന്ദ്രൻ അനുസ്മരണവും ആദരിക്കലും

Read Next

സംവിധായകൻ ഷാഫി അന്തരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73