കേരളത്തിലെ ടൂറിസം മേഖല അതിവേഗം വളരുന്നതിനാൽ അതിലെ നിക്ഷേപകർക്കും വളരെ വേഗം വളരാൻ ആകുമെന്ന് കായികം ന്യൂനപക്ഷ ക്ഷേമം റെയിൽവേ വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ പറഞ്ഞു. ഇവിടെ ടൂറിസം മേഖലയിൽ നിക്ഷേപിച്ചവർക്ക് നഷ്ടം ഉണ്ടായിട്ടില്ല. ദേശീയ ടൂറിസം ദിനത്തോടനുബന്ധിച്ച് കാസർഗോഡ് ജില്ലാ പഞ്ചായത്ത് ബേക്കലിൽ സംഘടിപ്പിച്ച ഖൽബിലെ ബേക്കൽ ടൂറിസംദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി കേരളത്തിൻറെ ടൂറിസം നയം നിക്ഷേപ സൗഹൃദപരമാണ് ടൂറിസം നിക്ഷേപകരിലൂടെ ടൂറിസം രംഗത്തെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാനും സേവനങ്ങളുടെ ഗുണനിലവാരം വർദ്ധിപ്പിക്കാനും കഴിയും. വിനോദം മനുഷ്യ വിഭവശേഷി ഐടി ആരോഗ്യം പൈതൃകം വന്യജീവി കായൽ ഹിൽ സ്റ്റേഷനുകൾ ബീച്ചുകൾ എന്നിവയെല്ലാം സംസ്ഥാനത്ത് ലാഭകരമായ നിക്ഷേപ അവസരങ്ങൾ ഉള്ള മേഖലകളാണ് ഈ നിക്ഷേപങ്ങൾ പ്രത്യക്ഷമായും പരോക്ഷമായും തൊഴിൽ സൃഷ്ടിക്കുമെന്നും മന്ത്രി പറഞ്ഞു ടൂറിസം മേഖലയിൽ നിക്ഷേപത്തിന് സംരംഭകരെ സർക്കാർ അങ്ങേയറ്റം പ്രോത്സാഹിപ്പിക്കുകയാണ് ഈ അവസരം പ്രവാസികൾ ഉൾപ്പെടെയുള്ള നിക്ഷേപകർ പ്രയോജനപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞുകഴിഞ്ഞ കുറച്ചു വർഷങ്ങളായി ആഭ്യന്തര സഞ്ചാരികളുടെ കാര്യത്തിൽ വലിയ കുതിച്ചുചാട്ടം ആണ് കേരളത്തിൽ ഉണ്ടായത്2023ൽ 43647 കോടി രൂപയാണ് ടൂറിസം മേഖലയിലെ വരുമാനം. നമ്മുടെ തൊഴിൽ ശക്തിയുടെ ഏതാണ്ട് നാലിലൊന്ന് ടൂറിസം മേഖലയിൽ ജോലി ചെയ്യുന്നുണ്ട് കാരവൻ ടൂറിസം, ഹെലി ടൂറിസം, ക്രൂയിസ് ടൂറിസം,സീ പ്ലെയിൻ അഡ്വഞ്ചർ ടൂറിസം പദ്ധതികൾ ബീച്ച് ഡെസ്റ്റിനേഷനുകൾ ഡെസ്റ്റിനേഷൻ വെഡിങ് ചാമ്പ്യൻസ് ബോട്ടിലേക്ക് ഉത്തരവാദിത്ത ടൂറിസം എന്നിവ ഈ മേഖലയിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കും കാസർഗോഡ് ജില്ലയ്ക്ക് ഏറ്റവും സാധ്യതയുള്ള മേഖലയാണ് ടൂറിസം അത് തിരിച്ചറിഞ്ഞ് പ്രവർത്തിച്ചാൽ വലിയ മാറ്റം ഉണ്ടാക്കാൻ കഴിയും എന്നും മന്ത്രി പറഞ്ഞു
ജില്ല പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂർ അധ്യക്ഷത വഹിച്ചു ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി ബേബി ബാലകൃഷ്ണൻ ഉത്തരവാദിത്ത ടൂറിസം മിഷൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ രൂപേഷ് കുമാർ ഡിറ്റിപിസി സെക്രട്ടറി ജിജേഷ് കുമാർ ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ ശകുന്തള ജില്ലാ പഞ്ചായത്ത് മെമ്പർ ശൈലജ ഭട്ട് ആർടി മിഷൻ കോഡിനേറ്റർ ധന്യ കെ കെ ലത്തീഫ് തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിൻറ് ഡയറക്ടർ ജി സുധാകരൻ തുടങ്ങിയവർ സംസാരിച്ചുബിആർടിസി മാനേജിംഗ് ഡയറക്ടർ ഷിജിൻ പറമ്പത്ത് സ്വാഗതം പറഞ്ഞു