The Times of North

Breaking News!

വി. വി. ചിരി അന്തരിച്ചു   ★  ബളാൽ ഭഗവതി ക്ഷേത്രത്തിൽ മാതൃസംഗമം നടത്തി.   ★  സ്‌മരണകൾക്ക്‌ ഊർജമേറ്റി രക്തസാക്ഷ്യം   ★  ജില്ലാസമ്മേളനം: ആദ്യ സ്‌നേഹ വീട്‌ കൈമാറി   ★  മനസ്സോടിത്തിരി മണ്ണ് നൽകാൻ നിരവധി ഉദാരമനസ്കർ ജില്ലയിൽ   ★  നല്ല സ്വപ്നങ്ങൾ കാണാൻ കുട്ടികളെ അനുവദിക്കണം: കൊടക്കാട് നാരായണൻ   ★  മികവ് തെളിയിച്ചവരെ ബാനം നെരുദ വായനശാല അനുമോദിച്ചു   ★  റേഷന്‍ വ്യാപാരികളുടെ സമരം നേരിടാന്‍ സര്‍ക്കാര്‍; ഉച്ചയ്ക്ക് ശേഷം തുറക്കാത്ത റേഷൻ കടകൾക്ക് എതിരെ നടപടി: മന്ത്രി ജി ആർ അനിൽ   ★  സംസ്ഥാനത്ത് പുതുക്കിയ മദ്യവില ഇന്നുമുതല്‍ പ്രാബല്യത്തില്‍; വർധനവ് പത്തു രൂപ മുതൽ 50 രൂപ വരെ   ★  പഞ്ചാരക്കൊല്ലിയില്‍ നരഭോജി കടുവയെ ചത്തനിലയില്‍ കണ്ടെത്തി

എ. കെ. പി. എ വനിതാ വിംഗ് ജില്ലാ കൺവെൻഷൻ നടത്തി

ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ (എ കെ പി എ)കാസർകോട് ജില്ലാ വനിതാ വിംഗ് വാർഷിക സമ്മേളനം കാസർകോട് എ. കെ. പി. എ ഭവനിൽ വച്ച് നടന്നു വനിതാ വിംഗ് ജില്ലാ കോഡിനേറ്റർ രമ്യാ രാജീവന്റെ അധ്യക്ഷതയിൽ സംസ്ഥാന വനിതാ വിങ് കോർഡിനേറ്റർ പ്രശാന്ത് തൈക്കടപ്പുറം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ഹരീഷ് പാലക്കുന്ന് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് സുഗുണൻ ഇരിയ മുഖ്യാഥിതിയായിരിന്നു. എ കെ പി എ ജില്ലാ സെക്രട്ടറി വി എൻ രാജേന്ദ്രൻ,ജില്ലാ ട്രഷററർ സുനിൽ കുമാർ പി.ടി,ജില്ലാ ജോ. സെക്രട്ടറി സുധീർ കെ,കാസർകോട് മേഖല ട്രഷററർ മനുഈ എല്ലോറ,വനിത മെമ്പർമാരായ രേഖ മുള്ളേരിയ, പത്മജാ ബാബു, ഉഷ കളർ പ്ലസ് ,  പ്രജിത കലാധരൻ എന്നിവർ സംസാരിച്ചു. യോഗത്തിൽ വച്ച് സംസ്ഥാന സെക്രട്ടറിയായ ഹരീഷ് പാലക്കുന്നിനെയും , സംസ്ഥാന വനിതാവിങ് കോർഡിനേറ്ററായ പ്രശാന്ത് തൈക്കടപ്പുറത്തെയും ആദരിച്ചു. സബ് കോർഡിനേറ്റർ സുമിത കുറ്റിക്കോൽ സ്വാഗതവും, എ കെ പി എ കാസർകോട് മേഖല വൈസ് പ്രസിഡന്റ് സരിത എല്ലോറ നന്ദിയും രേഖപ്പെടുത്തി.

2025-26 വർഷത്തെ ഭാരവാഹികളായി
കോർഡിനേറ്റർ-രമ്യ രാജീവൻ
സബ് കോർഡിനേറ്റർ – സുമിത കുറ്റിക്കോൽ എന്നിവരെ തിരഞ്ഞെടുത്തു.

Read Previous

മൊബൈൽ മോഷണം യുവാവ് അറസ്റ്റിൽ

Read Next

എഴുത്തുകൂട്ടം ഏകദിന ശില്പശാല നടത്തി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73