കാസർകോട്: കാസർകോട്ട് യുവാവിനെ വെട്ടേറ്റ് സംഭവത്തിൽ നവമാധ്യമങ്ങളിൽ വിവാദ പോസ്റ്റിട്ട മൂന്നുപേർക്കെതിരെ കാസർകോട് പോലീസ് കേസെടുത്തു. നീതിയുടെ പടവാൾ, ആച്ചി കണ്ണൂർ, ബഷീർ സി എൽ ടി എന്നീഫേസ്ബുക്ക് അക്കൗണ്ട് ഉടമകൾക്കെതിരെയാണ് കാസർകോട് ടൗൺ എസ് ഐ സവ്യസാചി സ്വമേധയാ കേസെടുത്തത്. സമൂഹത്തിൽ ലഹളയുണ്ടാക്കിംവിധം പ്രകോപനപരമായ പോസ്റ്റിട്ടതിനാണ് കേസെടുത്തത്.