The Times of North

Breaking News!

തുളുനാട് അവാര്‍ഡിന് രചനകള്‍ ക്ഷണിച്ചു   ★  സംസ്ഥാന സർക്കാർ വാർഷികം ജനകീയ ഉത്സവമാക്കും: വനം വകുപ്പ് മന്ത്രി   ★  യുവാവിനെ തലയ്ക്ക് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി അറസ്റ്റിൽ    ★  വിജയഭാരത റെഡ്ഡി കാസ‍‍ർകോട് എസ്‌പി   ★  പടിഞ്ഞാറ്റംകൊഴുവലിലെ റിട്ട. എസ്. ഐ മൂലച്ചേരി ഗംഗാധരൻ നായർ അന്തരിച്ചു   ★  കരിന്തളം ബാങ്കിലെ മുക്കുപണ്ടം പണയ തട്ടിപ്പ് യുവതിയും യുവാവും അറസ്റ്റിൽ   ★  യുവതിയെ മംഗളൂരുവിലെ ലോഡ്ജിൽ വച്ച് പീഡിപ്പിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ച യുവാവിനെതിരെ കേസ്   ★  ക്ഷേത്രോത്സവത്തിന് പച്ചക്കറിയുടെ വിളവെടുത്തു   ★  പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി   ★  സർക്കാരിൻ്റെ നാലാം വാർഷികം: മാധ്യമ പ്രവർത്തകരുടെ ടീം ചാമ്പ്യന്മാർ

നിപ്മറിൽ ഭിന്നശേഷിക്കാർക്ക് തൊഴിൽ പരിശീലനത്തിന് അപേക്ഷിക്കാം: മന്ത്രി ഡോ. ബിന്ദു

സാമൂഹ്യനീതി വകുപ്പിനു കീഴിൽ ഇരിങ്ങാലക്കുടയിൽ പ്രവർത്തിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ (നിപ്മർ) ഭിന്നശേഷിക്കാർക്ക് വിവിധ മേഖലകളിൽ തൊഴിൽ പരിശീലനം ആരംഭിക്കുകയാണെന്ന് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.

18 നും 30 നും ഇടയിൽ പ്രായമുള്ള ഭിന്നശേഷിക്കാരായ യുവതീയുവാക്കൾക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടർ ട്രെയിനിംഗ്, ബേക്കിംഗ് ആൻഡ് കൺഫെക്ഷണറി കോഴ്സ്, ഹോർട്ടികൾച്ചർ നേഴ്സറി മാനേജ്‍മെന്റ് ആൻഡ് ഓർഗാനിക് ഫാമിംഗ്, ടെയ്ലറിംഗ്, ഹൗസ് കീപ്പിംഗ് എന്നീ മേഖലകളിലാണ് പരിശീലനം. എംപവർമെൻറ് ത്രൂ വൊക്കേഷനലൈസേഷൻ (എം -വോക്) പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പരിശീലനം നൽകുക – മന്ത്രി ഡോ. ബിന്ദു അറിയിച്ചു.

വിദ്ഗ്ധരുടെ വിശദമായ വിലയിരുത്തലുകൾക്കു ശേഷമാണ് ഓരോ വ്യക്തിക്കും അനുയോജ്യമായ തൊഴിൽ മേഖലകൾ കണ്ടെത്തുക. തൊഴിൽപഠനത്തോടൊപ്പം സാമൂഹ്യ ഇടപെടൽ, വ്യക്തിത്വ വികാസം എന്നിവയിലും പരീശീലനം നൽകും. 2025 ഫെബ്രുവരി അഞ്ചിനകം 9288099586 എന്ന നമ്പറിൽ രാവിലെ ഒമ്പതിനും വൈകീട്ട് നാലിനുമിടയ്ക്ക് ബന്ധപ്പെടണം – മന്ത്രി ഡോ. ബിന്ദു അറിയിച്ചു.

Read Previous

പ്രതിരോധ കാഹളം മുഴക്കി ‘ഇന്ത്യാ സ്റ്റോറി ‘: പരിഷത്ത് നാടകയാത്ര പ്രയാണം തുടങ്ങി

Read Next

കാണാതായ യുവാവ് തിരിച്ചെത്തി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73