കഴിഞ്ഞ വർഷം നടന്ന പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്. തെരഞ്ഞെടുപ്പു പ്രവർത്തനങ്ങളിലെ മികച്ച ആശയ സാക്ഷാത്കാരത്തിനു കാസർകോട് ജില്ലാ കളക്ടർ കെ. ഇമ്പശേഖർ അർഹനായി. ഏറ്റവും മികച്ച പ്രവർത്തനം നടത്തിയ ജില്ലാ വരണാധികാരിക്കു സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഏർപ്പെടുത്തിയ ബഹുമതി എറണാകുളം ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് ഉൾപ്പെടെ മൂന്നു പേർക്കു ലഭിച്ചു.
പാലക്കാട് ജില്ലാ കളക്ടർ ഡോ. എസ്. ചിത്ര, തൃശൂർ ജില്ലാ കളക്ടറായിരുന്ന കൃഷ്ണ തേജ എന്നിവരാണ് ബഹുമതി ലഭിച്ച മറ്റു രണ്ടുപേർ.
ദേശീയ സമ്മതിദായക ദിനത്തോടനുബന്ധിച്ചാണു ബഹുമതികൾ പ്രഖ്യാപിച്ചത്. ദേശീയ സമ്മതിദായക ദിനമായ ജനുവരി 25 ന് തിരുവനന്തപുരത്തു നടക്കുന്ന ചടങ്ങിൽ ബഹുമതികൾ സമ്മാനിക്കും.
വോട്ടർപട്ടിക ശുദ്ധീകരിക്കുന്നതിന് പ്രത്യേക ഗ്രാമസഭ, ഭിന്നശേഷിക്കാർക്കും കാഴ്ച പരിമിത വിഭാഗങ്ങൾക്കുമായി കൺട്രോൾ റൂം സപ്തഭാഷയിലും വിവരങ്ങൾ കൈമാറുന്നതിനുള്ള നൂതന സംവിധാനം വോട്ടെണ്ണലിന് എത്തുന്ന തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കും രാഷ്ട്രീയ പാർട്ടി പ്രതിനിധികൾക്കും ക്യു ആർ കോഡ് പതിച്ച തിരിച്ചറിയൽ കാർഡ് തുടങ്ങിയ വ്യത്യസ്തമായ നൂതന പരിപാടികളാണ് പാർലമെൻറ് തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കാസർഗോഡ് പാർലമെൻറ് മണ്ഡലത്തിൽ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ നടപ്പിലാക്കിയത്