മൊഗ്രാൽ പുത്തൂർ: ചൗക്കി സന്ദേശം ഗ്രന്ഥാലയത്തിന്റേയും സന്ദേശം ബാലവേദിയുടേയും നേതൃത്ത്വത്തിൽ മൊഗ്രാൽ പുത്തൂർ ഗവ: യു.പി.സ്കൂളിൽ സ്ഥാപിച്ച എഴുത്തുപെട്ടിയിൽ നിക്ഷേപിച്ച ആസ്വാദനക്കുറിപ്പുകൾ ക്കുള്ള സമ്മാനദാനച്ചടങ്ങിന്റെ ഉദ്ഘാടനം താലൂക്ക് ലൈബ്രറി കൗൺസിൽ ജോ: സെക്രട്ടറി പ്രദീപ് നിർവ്വഹിച്ചു. പി.മുഹമ്മദ് കുഞ്ഞി മാസ്റ്റർ അധ്യക്ഷത വഹിച്ചു. മലയാളം കന്നഡ വിഭാഗങ്ങളിൽ പ്രത്യേകം പ്രത്യേകം മത്സരങ്ങൾ നടത്തി സമ്മാനം നൽകി. മലയാളം വിഭാഗത്തിൽ ആയിഷ, ഷിഘ എ.കെ, എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയപ്പോൾ ആയിഷ സഫീറ.എം.ഐ, നുസ്രത്ത് എന്നിവർ മൂന്നാം സ്ഥാനം നേടി. കന്നഡ വിഭാഗത്തിൽ പ്രണമ്യ കെ.എസ്, റിനീക് റാം, എൻ.എസ്.എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയപ്പോൾ ആയിഷത്ത് മഹ്‌റൂഫ, ത്രിഷ എൻ.എസ് എന്നിവർ മൂന്നാം സ്ഥാനം കരസ്ഥമാക്കി. മത്സരത്തിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും പ്രോത്സാഹന സമ്മാനം നൽകി. ജില്ലാ കലോത്സവത്തിൽ കന്നഡ കവിതാപാരായണത്തിൽ ഒന്നാം സ്ഥാനം ലഭിച്ച പ്രണമ്യ . കെ.എസിനെ ചടങ്ങിൽ അനുമോദിച്ചു. സന്ദേശം വനിതാവേദി സെക്രട്ടറി സൻഫിയ , താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം കെ.വി. മുകുന്ദൻ മാസ്റ്റർ, സുമലത കെ , ശോഭിത യു.എസ്., ജസീല. കെ., മറിയം അസീന, സഹന, വീണ കെ , സുൽഫിക്കർ ഇബ്രാഹിം, അജിത . ദിവ്യ. സി.എച്ച് എന്നിവർ പ്രസംഗിച്ചു. വിജയി കൾക്കുള്ള സമ്മാന വിതരണം നടത്തി.ഹെഡ് മാസ്റ്റർ പാട്രിക് ഒറിഗോണി സ്വാഗതവും സന്ദേശം ഗ്രന്ഥാലയം സെക്രട്ടറി എസ്.എച്ച്. ഹമീദ് നന്ദിയും പറഞ്ഞു.