കാഞ്ഞങ്ങാട്: ഒൻപത് വർഷങ്ങൾ കൊണ്ട് കേരളത്തെയാകെ ഭരിച്ചു മുടിച്ച പിണറായി സർക്കാർ വലിയ തകർച്ചയിലേക്കാണ് സംസ്ഥാനത്തെ എത്തിച്ചിട്ടുള്ളത് കള്ളനും കൊലപാതകിക്കും
മയക്കുമരുന്ന് വില്പനക്കാരനും ഏത് തെമ്മാടിക്കും സി പി .എം ബന്ധമുണ്ടായാൽ എല്ലാ സംരക്ഷണവും ലഭിക്കുമെന്നും ആർ എസ് പി കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം എൻ.കെ പ്രേമചന്ദ്രൻ എം പി ആരോപിച്ചു. അഴിമതിക്കും ധൂർത്തിനും വിലക്കയറ്റത്തിനും എതിരെ ആർ എസ് പി
ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് മിനി സ്റ്റേഷൻ്റെ മുന്നിൽ നടന്ന മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാഞ്ഞങ്ങാട് മണ്ഡലം സെക്രട്ടറി കൂക്കൾ ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു സംസ്ഥാന കമ്മിറ്റിയംഗം എം.എ ഷൗക്കത്ത് ,ജില്ലാ സെക്രട്ടറി ഹരീഷ് ബി നമ്പ്യാർ എന്നിവർ പ്രസംഗിച്ചു. രാമചന്ദ്രൻ നായർ, നിതിൻ മാത്യു കളപ്പുരക്കൽ, റിജോ ചെറുവത്തൂർ,
എൻ വിജയൻ, ബി.ബാലകൃഷ്ണൻ നമ്പ്യാർ ,അഡ്വ മാധവൻ മലങ്കാട് എന്നിവർ നേതൃത്വം നൽകി