ഒഴിഞ്ഞവളപ്പ് ഇ കെ നായനാർ സ്മാരക വായന ശാല & ഗ്രന്ഥാലയം എം ടി അനുസ്മരണം നടത്തി. യുവകവി സന്തോഷ് ഒഴിഞ്ഞവളപ്പ് അനുസ്മരണ പ്രഭാഷണം നടത്തി. വയോജന വേദി സെക്രട്ടറി ജനാർദ്ദനൻ അധ്യക്ഷനായി.ലൈബ്രറി കൗൺസിൽ കാഞ്ഞങ്ങാട് മുനിസിപ്പൽ രക്ഷാധികാരി സുശാന്ത് കോവ്വൽ സ്റ്റോർ ആശംസകൾ നേർന്നു. ഗ്രന്ഥശാല പ്രസിഡന്റ് ടിവി പ്രമോദ് സ്വാഗതവും വനിതാ വേദി സെക്രട്ടറി ശാലിനി സന്തോഷ് നന്ദിയും പറഞ്ഞു