കാഞ്ഞങ്ങാട്: സിപിഐ എം ജില്ലാസമ്മേളനത്തിന് മുന്നോടിയായി ‘ഇന്ത്യൻ ഭരണഘടന’ എന്ന വിഷയത്തിൽ ചൊവ്വാഴ്‌ച കാലിക്കടവിൽ സെമിനാർ സംഘടിപ്പിക്കും. വൈകിട്ട് നാലിന് ജോൺ ബ്രിട്ടാസ് എംപി ഉദ്‌ഘാടനം ചെയ്യും.
കവിയരങ്ങ് ഇന്ന് (ചൊവ്വ)
കാഞ്ഞങ്ങാട്: സിപിഐ എം ജില്ലാസമ്മേളനത്തിന് മുന്നോടിയായി സംഘടിപ്പിക്കുന്ന കവിയരങ്ങ് ചൊവ്വാഴ്‌ച നടക്കും. വൈകിട്ട് നാലിന് വെള്ളിക്കോത്ത് ടൗണിൽ കവി ആലങ്കോട് ലീലാകൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്യും. ജില്ലയിലെ പ്രമുഖ കവികൾ കവിത അവതരിപ്പിക്കും.