കാസർകോട്: സ്വാതന്ത്ര്യ സമര സേനാനിയും സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗവും കർഷകസംഘം ദേശീയ കൗൺസിൽ അംഗവും കാസർകോട് ജില്ലാ കൗൺസിൽ പ്രഥമ പ്രസിഡന്റും ഗ്രാമ വികസന ബോർഡ് ചെയർമാനും ദേശാഭിമാനി ലേഖനമായിരുന്ന സി കൃഷ്ണൻ നായരുടെ സ്മരണാർത്ഥം കാസർകോട് ഇഎംഎസ് പഠന ഗവേഷണ കേന്ദ്രം ഏർപ്പെടുത്തിയ 10000 രൂപയുടെ പത്ര പ്രവർത്തക അവാർഡിന് എൻട്രി ക്ഷണിച്ചു. സാമൂഹ്യപ്രസക്തിയുള്ള വിഷയത്തിൽ അന്വേഷണാത്മക റിപ്പോർട്ടിങ്ങിനാണു ഈ വർഷം അവാർഡ് നൽകുന്നത്. 2024 ൽ പത്രങ്ങളിൽ പ്രസിദ്ധീകരിച്ച വാർത്ത, പരമ്പര, ഫീച്ചർ തുടങ്ങിയവയുടെ ഒറിജിനൽ ഇഎംഎസ് പഠന ഗവേഷണകേന്ദ്രം എകെജി മന്ദിരം വിദ്യാനഗർ കാസർകോട്. എന്ന വിലാസത്തിൽ ജനുവരി 31ന് മുമ്പ് അയക്കണം. ഫെബ്രുവരി 14ന് സി കൃഷ്ണൻ നായർ ചരമ ദിനത്തോടനുബന്ധിച്ച് നടക്കുന്ന പൊതുയോഗത്തിൽ വച്ച് അവാർഡ് സമ്മാനിക്കുന്നതാണ്.