നീലേശ്വരം: ഗുഡ്സ്ഓട്ടോറിക്ഷ ബൈക്കിൽ ഇടിച്ച് ദമ്പതികൾക്ക് പരിക്കേറ്റു.കടിഞ്ഞിമൂല എം വി ഹൗസിൽ റിജിത്(28) ഭാര്യ കെ വി അനൂഷ (25) എന്നിവർക്കാണ് പരിക്കേറ്റത്. കഴിഞ്ഞദിവസം നീലേശ്വരത്തു നിന്നും വീട്ടിലേക്ക് പോകുമ്പോൾ കടിഞ്ഞിമൂലയിൽ വെച്ച് ദമ്പതികൾ സഞ്ചരിച്ച മോട്ടോർ ബൈക്കിൽ ഗുഡ്സ് ഓട്ടോറിക്ഷയിടിക്കുകയായിരുന്നു.