ചായ്യോം :2013 ഏപ്രിൽഒന്നുമുതൽ സംസ്ഥാന അധ്യാപകർക്കും ജീവനക്കാർക്കും അടിച്ചേല്പിച്ച പങ്കാളിത്തപെൻഷൻ പദ്ധതി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ചായ്യോത്ത് ഗവ.ഹയർസെക്കൻററി സ്കൂളിൽ രണ്ടു ദിവസമായി നടന്ന കെ.എസ്.ടി.എ കാസർഗോഡ് ജില്ലാ സമ്മേളനം സമാപിച്ചു.
ശമ്പളപരിഷ്ക്കരണ നടപടികൾ ആരംഭിക്കുക, ക്ഷാമബത്ത -ശമ്പള പരിഷ്കരണ കുടിശ്ശികകൾ അനുവദിക്കുക, ദേശീയ വിദ്യാഭ്യാസനയം -2020പിൻവലിക്കുക, മതനിരപേക്ഷ വിദ്യാഭ്യാസം ശക്തിപ്പെടുത്തുക, കലാ-കായിക പ്രവൃത്തിപരിചയ അധ്യാപകരുടെ സേവനം എല്ലാ വിദ്യാലയങ്ങളിൽ ലഭ്യമാക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.
സമ്മേളനത്തിന്റെ രണ്ടാം ദിവസം ഏഴ് ഉപജില്ലകളിൽ നിന്നും സംഘടനാറിപ്പോർട്ടിൻ മേൽ ചർച്ച നടന്നു . ചെറുവത്തൂർ- സി.രമേശൻ,ടി.ബിന്ദു ചിറ്റാരിക്കൽ – ശ്രീലത എ ടി,ഭാഗ്യേഷ് ,ഹോസ്ദുർഗ്-ശാരദ സി,വിജീഷ് പി,ബേക്കൽ-സതി കെ.വി,രാകേഷ് എം,കാസർഗോഡ്-ശ്രീധരൻ കെ.കെ,കൃപാജ്യോതി വി,കുമ്പള-ദിലീപ് മാധവ്,സിന്ധു സി ജി,മഞ്ചേശ്വരം-ഷൈജു പി.വി,ജയ പ്രഭ ഇ എന്നിവർ പൊതുചർച്ചയിൽപങ്കെടുത്ത് സംസാരിച്ചു.
ജില്ലാസെക്രട്ടറി അവതരിപ്പിച്ച പ്രവർത്തനറിപ്പോർട്ടിന്മേൽ
മഞ്ചേശ്വരം-വനിത,അമിത,
കുമ്പള-അതുല്യകിരൺ,ശശിധര
കാസർഗോഡ്-രേഖ പി.കെ,എം.മണികണ്ഠൻ,
ബേക്കൽ-രേഷ്മ എം,രാജീവൻ പി,ഹോസ്ദുർഗ്-സൗമ്യ,രമേശൻ
ചിറ്റാരിക്കൽ-സതി കെ.കെ,ബിജു എം.എസ്,ചെറുവത്തൂർ-പ്രശാന്ത്കുമാർ,വിദ്യ കെ.വിഎന്നീ
പ്രതിനിധികളും പൊതുചർച്ചയിൽപങ്കെടുത്ത് സംസാരിച്ചു.
സംസ്ഥാന സെക്രട്ടറി കെ.രാഘവൻ,സംസ്ഥാന എക്സി.കമ്മിറ്റിയംഗം പി.സുജുമേരി,ജില്ലാ സെക്രട്ടറി ടി.പ്രകാശൻ കെ.വി. രാജേഷ് എന്നിവർ ചർച്ചകൾക്ക് മറുപടി നൽകി.
സംസ്ഥാനവൈസ്പ്രസിഡന്റ് എം.എസ് പ്രശാന്ത്,
സംസ്ഥാനകമ്മിറ്റിയംഗങ്ങളായ എൻ.കെ. ലസിത
എം.ഇ ചന്ദ്രാംഗദൻ എന്നിവർ അഭിവാദ്യപ്രസംഗം നടത്തി.
പ്രമേയങ്ങളും ക്രഡൻഷ്യൽ റിപ്പോർട്ടും കൺവീനർമാരായ പി.മോഹനനും എം.സുനിൽകുമാറും അവതരിപ്പിച്ചു. പുതിയ ജില്ലാ കമ്മിറ്റി തെരഞ്ഞെടുപ്പിന് സംസ്ഥാനനിർവാഹകസമിതിയംഗം കെ.ഹരിദാസ് നേതൃത്വം നൽകി.സംഘാടകസമിതി കൺവീനർ എം.ബിജു നന്ദിപറഞ്ഞു.
പുതിയ ഭാരവാഹികൾ:
ടി.പ്രകാശൻ(സെക്രട്ടറി)
യു.ശ്യാമഭട്ട് (പ്രസിഡന്റ്)
ഡോ.കെ.വി.രാജേഷ്(ട്രഷറർ)
ബി.വിഷ്ണുപാല,പി.ശ്രീകല,വി.കെ.ബാലാമണി,പി.എംശ്രീധരൻ (വൈസ്പ്രസിഡന്റുമാർ)
കെ.ലളിത .,പി.മോഹനൻ,
എം.സുനിൽകുമാർ,കെ.ജി.പ്രതീശ് (ജോയിന്റ് സെക്രട്ടറിമാർ)