കാഞ്ഞങ്ങാട്: വിലക്കയറ്റം പിടിച്ചു നിർത്താൻ മാവേലി സ്റ്റോർ മുഖാന്തിരം കുറഞ്ഞ വിലക്ക് ഭക്ഷ്യധാന്യങ്ങൾ നൽകാൻ കഴിഞ്ഞ കാലങ്ങളിൽ സർക്കാരുകൾ മുൻഗണന നൽകിയിരുന്നു. എന്നാൽ കഴിഞ്ഞ രണ്ടുവർഷമായി സിവിൽ സപ്ലൈ മുഖാന്തിരം സബ്ബ് സിഡി സാധനങ്ങളുടെ വിതരണം നിലച്ചിരിക്കയാണ്. പൊതുവിതരണം മെച്ചപ്പെടുത്തി വിലക്കയറ്റം തടയണമെന്ന് കേരള കർഷക ഫെഡറേഷൻ ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ഗവണ്മെൻ്റിനോട് ആവശ്യപ്പെട്ടു.
കാഞ്ഞങ്ങാട് അർബൻ സഹകരണ ഹാളിൽ വെച്ച് നടന്ന സമ്മേളനം കേരള കർഷക ഫെഡറേഷൻ സംസ്ഥാന ചെയർമാൻ കെ. സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് വി. കൃഷ്ണൻ അധ്യക്ഷത വഹിച്ചു. സി. എം. പി. കൺട്രോ കമ്മീഷൻ ചെയർമാൻ വി.കെ. രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. കേരള കർഷക ഫെഡറേഷൻ ജില്ലാ സെക്രട്ടറി ഇവി.ദാമോദരൻ സ്വാഗതം പറഞ്ഞു. സി. എം. പി.സെൻട്രൽ സെക്രട്ടറിയേറ്റ് മെമ്പർ വി. കമ്മാരൻ, ജില്ലാ സെക്രട്ടറി സി.വി.തമ്പാൻ,ആക്ടിങ്ങ് സെക്രട്ടറി ടി.വി. ഉമേശൻ, കേരള മഹിളാ ഫെഡറേഷൻ സംസ്ഥാന ജോ:സെക്രട്ടറി എം.ടി കമലാക്ഷി, കർഷക കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി അശോക് ഹെഗ്ഡെഎന്നിവർ സംസാരിച്ചു. കമലാക്ഷ. പി. നന്ദി രേഖപ്പെടുത്തി.ചടങ്ങിൽ വെച്ച് ജൈവകർഷകനായ എൻ. എ ഉമ്മറെ കേരള കർഷക ഫെഡറേഷൻ ചെയർമാൻ കെ. സുരേഷ് ബാബു ആദരിച്ചു. സസ്യജനിതക അവാർഡ് ജേതാവ് സജീവൻ കാവുങ്കര ഭക്ഷ്യയോഗ്യമായ സസ്യങ്ങളും – സ്വാശ്രയ അടുക്കളയും എന്ന വിഷയത്തിൽ ക്ലാസെടുത്തു.
ഭാരവാഹികളായി എൻ. അപ്പു പ്രസിഡൻ്റ് ,വൈ: പ്രസിഡൻ്റുമാർ താനത്തിങ്കൽ കൃഷ്ണൻ, എം.മാധവൻ, കെ. തമ്പാൻ. ഇവി.ദാമോദരൻ സെക്രട്ടറി, ജോ:സെക്രട്ടറിമാർ രാജൻ മുട്ടത്ത്, കമലാക്ഷ. പി, കെ. രേണുക. എന്നിവരേയും സമ്മേളനംതെരഞ്ഞെടുത്തു