നീലേശ്വരം: കോട്ടപ്പുറം ഇസ്ല്ലാഹുൽ ഇസ്ലാം സംഘം മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ
നടന്നു വന്നിരുന്ന കോട്ടപ്പുറം ഫഖീർവലിയുല്ലാഹി മഖാം ഉറൂസ് നൂറു കണക്കിന് ആളുകൾ പങ്കെടുത്ത മജ് ലിസുനൂർ, കൂട്ടുപ്രാർത്ഥന, അന്നദാനം എന്നിവയോടെ സമാപിച്ചു.
ജനുവരി 11 ന് വിളംബര ജാഥ യോടെ ആരംഭിച്ച് ആറ് ദിവസങ്ങളിലായി നടന്നു വന്ന ഉറൂസിനോടനുബന്ധിച്ച് കോട്ടപ്പുറം മഖ്ദൂo പള്ളി അങ്കണത്തിൽ വിവിധ ദിവസങ്ങളിൽ നടന്ന മതവിജ്ഞാന സദസിൽ ഇ.പി .അബൂബക്കർ നിസാമി പത്തനാപുരം , മസ്ഊദ് സഖാഫി, ഉസ്താദ് ബാവ മുസ്ലിയാർ അങ്കമാലി , അൻവർ മന്നാനി തൊടുപുഴ , എന്നിവർ പ്രഭാഷണം നടത്തി.
മദ്രസ്സ – ദർസ് വിദ്യാർത്ഥികളുടെ ബുർദ മജ്‌ലിസ്, പെരുമ്പട്ട നജ്മുൽ ഹുദാ ദഫ് സംഘത്തിൻ്റെ മെഗാ ദഫ് ഷോ, കൈതക്കാട് തർബിയ ഖുർആൻ അക്കാദമി വിദ്യാർഥികൾ അവതരിപ്പിച്ച ഖവാലി
തുടങ്ങിയ പരിപാടികൾ വിവിധ ദിവസങ്ങളിൽ നടന്നു. സമാപന ചടങ്ങിൽ വ്യവസായ പ്രമുഖൻ ബഷീർ കല്ലായി ആനച്ചാൽ മഹല്ല് ഓഫീസിനു വേണ്ടി ലാപ്ടോപും പ്രിൻററും നൽകി.
ചടങ്ങിൽ പ്രസിഡണ്ട് കെ.പി.കമാൽ അധ്യക്ഷനായി. അബ്ദുൾ ഖാദർ നദ് വി അൽ ബാഖവി മാണിമൂല സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ജമാ-അത്ത് സെക്രട്ടറി ഇ.യം.കുട്ടി ഹാജി ആമുഖഭാഷണം നടത്തി.
വഖഫ് സമിതി സംസ്ഥാന കൺവീനർ എ.പി.പി. കുഞ്ഞഹമ്മദ് ഹാജി ചന്തേര, കേരള സ്റ്റേറ്റ് ഹജ്ജ് കമ്മിറ്റി മെമ്പർ ഷംസുദ്ധീൻ അരിഞ്ചിര, റഫീഖ് കോട്ടപ്പുറം, എൻ.പി.സൈനുദ്ധീൻ, സി.എച്ച്.അഷറഫ് ഹാജി, വി ഖാലിദ് ഹാജി, കെ പി മൊയ്തു ഹാജി ,പി .എം സഹീദ് ഫാളിലി’, ബഷീർ മൗലവി, കെ പി റഷീദ് ഹാജി എൻ.പി ഹമീദ് ,എൻ പി മുഹമ്മദ് കുഞ്ഞി ഹാജി ,
പി എം എച്ച് ഇസ്മായിൽ ,ഷറഫുദ്ധീൻ അബ്ദുൾ ഖാദർ വാഫി,, എൽ.ബി.നിസാർ, ഹാജി, പി.ഇസ്മായിൽ ഹാജി, വി.ഷാഹുൽ ഹമീദ്, മജീദ് നിസാമി, എൽ.പി.ഖാലിദ്, ഹൈദർ ആനച്ചാൽ
ഇ കെ മജീദ്, തൗഫീഖ് ചാരിസ് എന്നിവർ സംസാരിച്ചു.
സയ്യിദ് അൽ മഷ്ഹൂർ ആററക്കോയ തങ്ങൾ അൽ അസ്ഹരി ആയിപ്പുഴ അനുഗ്രഹഭാഷണവും, ദുആ മജ്ലിസിന് നേതൃത്വവും നൽകി.