നീലേശ്വരം നഗരസഭ 32 ആം വാർഡിൻ്റെ എ ഡി എസ് വാർഷികാഘോഷ പരിപാടി കേക്ക് മുറിച്ച് നഗരസഭ കൗൺസിലർ ഇ ഷജീർ ഉദ്ഘാടനം ചെയ്തു. സി ഡി എസ് അംഗം വി ഉഷ അധ്യക്ഷത വഹിച്ചു . ജാഗ്രത ഓഫീസർ അനില ബോധവൽക്കരണ ക്ലാസ് നടത്തി. ആശാ വർക്കർ ഇ പ്രഭാവതി . സിന്ധു ഗോപി എന്നിവർ പ്രസംഗിച്ചു