കാഞ്ഞങ്ങാട്:പെരിയ ഇരട്ടക്കൊലക്കേസിൽ സിബിഐ കോടതി ശിക്ഷിച്ചിട്ടും ഹൈക്കോടതിയുടെ താൽക്കാലിക സ്റ്റേ പിടിവള്ളിയാക്കി അധികാരത്തിൽ കടിച്ചു തൂങ്ങുന്ന കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണികണ്ഠനെ സ്ഥാനഭ്രഷ്ടനാക്കാൻ നിയമപരവും രാഷ്ട്രീയവുമായ പോരാട്ടങ്ങൾ യുഡിഎഫ് ശക്തിപ്പെടുത്തുമെന്ന് ഡി സി സി പ്രസിഡന്റ് പി കെ ഫൈസൽ പ്രസ്താവിച്ചു.സിപിമ്മുകാരല്ലാത്തവരെ ആസൂത്രണം ചെയ്തു കൊല്ലാനും കൊലയാളികളെ രക്ഷിക്കാനും എങ്ങാനും ശിക്ഷിക്കപ്പെട്ടാൽ ജയിലിൽ സുഖജീവിതം ഉറപ്പ് വരുത്താനും വ്യവസ്ഥാപിത സംവിധാനങ്ങളുള്ള കൊലയാളി സംഘമായി സിപിഎം അധ:പതിച്ചിരിക്കുന്നു.അദ്ദേഹം തുടർന്നു പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് യോഗം നടന്നുകൊണ്ടിരിക്കേ മണികൺഠന്റെ രാജി ആവശ്യപ്പെട്ട് കാഞ്ഞങ്ങാട് നിയോജക മൺഡലം യു ഡി എഫ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉത്ഘാടാനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ചെയർമാൻ പ്രിൻസ് ജോസഫ് അധ്യക്ഷനായി.ജനറൽ കൺവീനർ ബഷീർ വെള്ളിക്കൊത്ത് യുഡിഎഫ് ജില്ലാ കൺവീനർ എ ഗോവിന്ദൻ നായർ,കൂക്കൾ ബാലകൃഷ്ണൻ,സി വി തമ്പാൻ,മിനി ചന്ദ്രൻ,ഖാദർ മാങ്ങാട്,എ ഹമീദ് ഹാജി,സി വി ഭാവനൻ,പി വി സുരേഷ്,വി പി പ്രദീപ് കുമാർ,ഉമേഷൻ ടി വി,മധുസൂദനൻ ബാലൂർനദീർ കൊത്തിക്കാൽ,റമീസ് ആറങ്ങാടി,കെ എ സാലു,ഫിലിപ്പ് ചേരാത്ത്,എം കെ റഷീദ് ഹാജി,ജാഫർ കെ കെ,ബഷീർ ചിത്താരി,പി അബൂബക്കർ,കെ പി ബാലകൃഷ്ണൻ,എം കുഞ്ഞികൃഷ്ണൻ ശ്യാമള,സി എച് സുബൈദ,സി കുഞ്ഞാമിന,ഹാജറ സലാം,സിന്ധു,അശോക് ഹെഗ്‌ഡെ,മധു സൂദനൻ,ഷിബിൻ ഉപ്പിലിക്കൈ പ്രസംഗിച്ചു.