ഭീമനടി:വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന യുവതിയോട് കാറിൽ വന്ന് ലൈംഗിക ചേഷ്ട കാണിച്ച യുവാവിനെതിരെ ചിറ്റാരിക്കാൽ പോലീസ് കേസെടുത്തു. ഭീമനടി പാങ്കയത്തെ 36 കാരിയോട് ലൈംഗിക ചേഷ്ട കാണിച്ച വെള്ളരിക്കുണ്ടിലെ അർജുനനെതിരെയാണ് പോലീസ് കേസെടുത്തത്. ഇന്നലെ വൈകിട്ട് മൂന്നുമണിയോടെ കെഎൽ 79- 85 50 നമ്പർ കാറിൽ വന്നാണ് വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന യുവതിയോട് അർജുൻ ലൈംഗിക ചേഷ്ട കാണിച്ചത്.