കുമ്പള: കുമ്പള ജില്ലാ ഫോറൻസിക് ലാബിനു സമീപത്ത് കണിപ്പുര ശ്രീ ഗോപാലകൃഷ്ണ ക്ഷേത്രത്തിൽ ഉത്സവത്തോടനുബന്ധിച്ച് വെടിക്കെട്ട് നടത്തിയ ക്ഷേത്രം ഭാരവാഹികൾക്കെതിരെ കുമ്പള പോലീസ് കേസെടുത്തു. ക്ഷേത്രം സെക്രട്ടറി, പ്രസിഡണ്ട് എന്നിവർക്ക് പുറമേ എസ് സദാനന്ദ കമ്മത്ത്, കെ സദാനന്ദ കമ്മത്ത്, മധുസൂദന കമ്മത്ത്, ലക്ഷ്മണപ്രഭു, സുധാകര കമ്മത്ത് എന്നിവർക്കെതിരെയാണ് കുമ്പള പോലീസ് ഇൻസ്പെക്ടർ കെ പി വിനോദ് കുമാർ ഉദാസീനമായും അവിവേകത്തോടുകൂടി ക്ഷേത്രത്തിൽ ഉത്സവം കാണാൻ എത്തുന്ന ഭക്തജനങ്ങൾക്ക് അപകടം ഉണ്ടാക്കും വിധം സ്‌ഫോടനാത്മകമായ വെടിക്കെട്ട് നടത്തിയതിന് കേസെടുത്തത്.