കാഞ്ഞങ്ങാട്: കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ഇൻറർ കോളേജ് പുരുഷ- വനിതാ വടംവലി ചാമ്പ്യന്‍ഷിപ്പില്‍ പീപ്പിള്‍സ് കോളേജ് മുന്നാട് ചാമ്പ്യന്മാർ. ഫൈനൽ മത്സരത്തിൽ പുരുഷ വിഭാഗത്തിൽ മഹാത്മാഗാന്ധി കോളേജ് ഇരിട്ടിയെയും വനിതാ വിഭാഗത്തിൽ ഡോൺബോസ്കോ അങ്ങാടികടവിനേയുമാണ്
പീപ്പിൾസ് കോളേജ് പരാജയപ്പെടുത്തിയത്. വനിത വിഭാഗത്തിൽ ഗവൺമെൻറ് കോളേജ് കാസർകോടും
പുരുഷ വിഭാഗത്തിൽ ഡോൺബോസ്കോ അങ്ങാടികടവ് മൂന്നാം സ്ഥാനങ്ങൾ നേടി.ഇരുവിഭാഗത്തിലും നെഹ്റു ആർട്സ് ആൻ്റ് സയൻസ് കോളേജിനാണ് നാലാം സ്ഥാനം. 22 ടീമുകൾ മത്സരത്തിൽ പങ്കെടുത്തു.
ദേശീയ കബഡി താരവും സ്വർണ്ണ മെഡൽ ജേതാവുമായി ജഗദീഷ് കുമ്പള മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു.
കണ്ണൂർ സർവ്വകലാശാല കായിക വിഭാഗം അസി. ഡയറക്ടർ ഡോ. കെ വി അനുപ്
അധ്യക്ഷനായി. അഡ്വ. സി രാമചന്ദ്രൻ, എം അനന്തൻ, അക്കാദമിക് കൗൺസിലംഗം പ്രൊഫ. പി രഘുനാഥ്
ഡോ.എം.സി രാജു, പ്രവീൺ മാത്യു, വിജയൻ പായം, ഇ രാഘവൻ,സുരേഷ് പയ്യങ്ങാനം ,എം ലതിക ,കെ.വി.സജിത്, എം വിനോദ് കുമാർ, എം സുരേന്ദ്രൻ, കോളേജ് യൂണിയൻ ചെയർമാൻ അഭിനന്ദ് എന്നിവർ സംസാരിച്ചു.സമാപന സമ്മേളനത്തിൽ ബേഡഡുക്ക ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എം. ധന്യ,
പീപ്പിൾസ് കോളേജ് പ്രിൻസിപ്പാൾ ഡോ. സി കെ ലുക്കോസ്, കണ്ണൂർ സർവ്വകലാശാല സിണ്ടിക്കേറ്റംഗങ്ങളായ ഡോ. കെ. സുകുമാരൻ, സജിത് പലേരി, ഇ.കെ. രാജേഷ്,അബ്ദുൽ ഖാദർ,അനിൽ ബങ്കളം എന്നിവർ ട്രോഫികൾ വിതരണംചെയ്തു.
സ്വർണ്ണ മെഡൽ നേടിയ കോളേജിലെ ടീം അംഗങ്ങൾ
കെ ശ്രീന (ക്യാപ്റ്റൻ) , കെ കെ അജിന ,എയ്ഞ്ചൽ പോൾ,സി ഉണ്ണിമായ,പി ഐശ്വര്യ, എൻ നന്ദന , മിത മാമൻ,
കെ അനഘ,പി വി ആര്യ, സ്വാതി കൃഷ്ണ.
എം.സൽമാൻ ഫാരിസ് (ക്യാപ്റ്റൻ ) , കെ കെ ശ്രീരാജ്,ജസ്റ്റിൻ ജോൺ, ടി കെ അഭിജിത്ത് പ്രഭാകരൻ,
പി സൂരജ്,എം അഭിജിത്ത്, പി ശ്രീസായന്ത്, മാത്യു വർഗീസ്,അഭിനേഷ് കൃഷ്ണ,ആദിത്യൻ.
ബാബു കോട്ടപ്പാറയാണ് ടീം പരിശീലകൻ .സജിത്ത് അതിയാമ്പൂർ ടീം മാനേജരുമാണ്.