നീലേശ്വരം:കൊറിയർ ഏജൻസിയുടെ ഫ്രാഞ്ചൈസി വാഗ്ദാനം ചെയ്ത് യുവതിയിൽ നിന്നും എട്ടു ലക്ഷം രൂപ തട്ടിഎടുത്ത രണ്ടുപേർക്കെതിരെ ചന്തേര പോലീസ് കേസെടുത്തു ചെറുവത്തൂർ കണ്ണംകുളം സ്വദേശിനെയും നീലേശ്വരം പാലായി ഇടയിൽ കണ്ടെത്തി സുജിത്ത് കുമാറിന്റെ ഭാര്യയുമായ കെ വേണിക്കാണ് പണം നഷ്ടമായത്. വാണിയുടെ പരാതിയിൽ എക്സ്പ്രസ് കൊറിയർ ഏജൻസി എറണാകുളം വല്ലാർപാടം ബ്രാഞ്ച് മാനേജർ റോണി, പൂനെ ഹെഡ് ഓഫീസിലെ മാനേജർ ബിക്കി ഘോഷ് എന്നിവർക്കെതിരെയാണ് കേസെടുത്തത്. കഴിഞ്ഞവർഷം ജൂൺ 28നും ഓഗസ്റ്റ് 19ന് ഇടയിലുള്ള പല ദിവസങ്ങളിലായി പണം കൈപ്പട്ടിയ ശേഷം ഫ്രാഞ്ചൈസി നൽകാതെ വഞ്ചിച്ചു എന്നാണ് പരാതി.