നിലേശ്വരം: വീട്ടിൽ നിന്നും പുറത്തേക്ക് പോയ യുവാവിനെ കാണാതായതായി പരാതി. ചായ്യോം കുണ്ടാരത്തെ അജീഷിനെയാണ് (33) കാണാതായത്
രണ്ടുദിവസം മുമ്പ് ഉച്ചയ്ക്ക് ഒന്നരയോടെ വീട്ടിൽനിന്ന് പുറത്തേക്ക് പോയ അജീഷ് പിന്നീട് തിരിച്ചെത്തിയില്ലെന്ന് സഹോദരൻ നീലേശ്വരം പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു