കാഞ്ഞങ്ങാട്: സിപിഐ എം ജില്ലാസമ്മേളനത്തിന് മുന്നോടിയായി സംഘടിപ്പിക്കുന്ന ഫുട്‌ബോൾ, വോളിബോൾ മത്സരങ്ങൾ വെള്ളിയാഴ്‌ച നടക്കും. വൈകിട്ട് അഞ്ചിന് അമ്പലത്തറ വോളി ഗ്രൗണ്ടിലാണ് വോളിബോൾ മത്സരം. ഫുട്‌ബോൾ മത്സരം വൈകിട്ട് നാലരക്ക് ദുർഗ സ്‌കൂൾ ഗ്രൗണ്ടിലും നടക്കും.
കബഡി മത്സരം ശനിയാഴ്‌ച രാവിലെ 10ന് പടന്നക്കാട്ടും കോർണർ ഷൂട്ടൗട്ട് ശനിയാഴ്‌ച പുതുക്കൈയിലും നടക്കും.
പൂരക്കളി കൊളവയൽ പ്രതിഭാ ക്ലബിൽ 19ന് വൈകിട്ട് അഞ്ചിന് നടക്കും. കെ വി കുഞ്ഞിരാമൻ ഉദ്‌ഘാടനം ചെയ്യും.
യൂണിറ്റി മാരത്തൺ രജിസ്‌ട്രേഷൻ 20 വരെ
ജില്ലാ സമ്മേളനത്തിന് മുന്നോടിയായി സംഘടിപ്പിക്കുന്ന യൂണിറ്റി മാരത്തൺ മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് 20 വരെ രജിസ്‌റ്റർ ചെയ്യാം. റിപ്പബ്ലിക് ദിനത്തിൽ 26ന് രാവിലെ ഏഴിന് ബേക്കലിൽ നിന്ന് കാഞ്ഞങ്ങാട് വരെയാണ് 10 കിലോമീറ്ററാണ് മാരത്തൺ. ജേതാക്കൾക്ക് ക്യാഷ് അവാർഡ് നൽകും. ഫോൺ: 9744006614
ക്വിസ് മത്സരം 26ന്
ജില്ലാ സമ്മേളനത്തിന് മുന്നോടിയായി സംഘടിപ്പിക്കുന്ന
ജില്ലാതലക്വിസ് മത്സരം 26ന് നടക്കും. ‘കേരള നവോത്ഥാനം’ എന്ന വിഷയത്തിൽ 15 വയസ്സുവരെയും 15 വയസ്സിന് മുകളിലും എന്നീ രണ്ട് വിഭാഗത്തിലാണ് മത്സരം.
കാഞ്ഞങ്ങാട് ടൗണ്‍ ഹാളിൽ 26ന് പകൽ രണ്ടിന് മത്സരം നടക്കും. ഒന്നു രണ്ടും സ്ഥാനക്കാര്‍ക്ക് ക്യാഷ് പ്രൈസ് നല്‍കും. സിംഗിളായാണ് മത്സരം. ഫോൺ: 9447916964