കരിന്തളം: ഗൃഹനാഥനെ വീടിനു സമീപത്തെ റബ്ബർ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.നെല്ലിയടുക്കം കക്കോട്ടിലെ കെ ടി കുമാരൻ ( 59 ) നെയാണ് ഇന്നലെ വൈകുന്നേരം വീടിനടുത്ത് റബ്ബർ മരത്തിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.ഉടൻ തന്നെ നീലേശ്വരം ഗവൺമെൻറ് ആശുപത്രിയിൽ എത്തിച്ചിരുന്നുവെങ്കിലും അപ്പോഴേക്കും മരണം പെടുകയായിരുന്നു.മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പരേതരായ രാമൻ മാധവി ദമ്പതികളുടെ മകനാണ് ഭാര്യ; കെ ലത .മക്കൾ;കെ ശ്രീഹരി (പോസ്റ്റുമാൻ കുമ്പള ),കെ ശ്രീകല .മരുമകൻ; ശരത് തോളേനി (ഗൾഫ് ).സഹോദരങ്ങൾ ;കെ ടി നാരായണൻ (കാട്ടിപ്പൊയിൽ),കെ ടി ഭാസ്കരൻ (കോളം കുളം ) ,രുക്മിണി ( ചായ്യോത്ത് )പരേതരായ കെ ടി കുഞ്ഞിരാമൻ, കെ ടി ചന്ദ്രൻ.നീലേശ്വരം പോലീസ് ഇൻക്വസ്റ്റ് നടത്തി.