കോട്ടപ്പുറം നാഷണൽ ആർട്സ് & സ്പോർട്സ് ക്ലബ്ബ് മുപ്പതാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കോട്ടപ്പുറം സെവൻസ് സീസൺ 3 ഫുട്ബോൾ ടൂർണമെന്റിൽ പ്രിയദർശിനി ഒഴിഞ്ഞവളപ്പ് ജേതാക്കളായി. എതിരില്ലാത്ത ഒരു ഗോളിന് സ്റ്റണ്ണേഴ്സ് തൈകടപ്പുറത്തിനെയാണ് പരാജയപ്പെടുത്തിയത്. സമാപന ചടങ്ങിൽ ആർക്കോ പാർക്ക് & റിസോർട്ട് മാനേജിങ് ഡയറക്ടർ അബ്ദുൾ റഹീം ജേതാക്കൾക്ക് ട്രോഫി വിതരണം ചെയ്തു. ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ ഷംസുദ്ദീൻ അറിഞ്ചിറ അധ്യക്ഷത വഹിച്ചു. ദേശീയ നീന്തൽ താരവും കാഞ്ഞങ്ങാട് ടൗൺ പോലീസ് ഇൻസ്‌പെക്ടറുമായഎം ടി പി സൈഫുദ്ധീൻ, നീലേശ്വരം നഗരസഭ കൗൺസിലർ പി സുഭാഷ്, അഡ്വ.കെ നസീർ, ബഷീർ കല്ലായി, കെ പി മൊയ്‌ദു ഹാജി, എൻ പി റഹീം, പുഴക്കര റസാഖ്, സമീർ ഇ, നൗഫൽ ആനച്ചാൽ, മുസമ്മിൽ മുഹ്‌യുദീൻ, അഫ്നാൻ, റഹ്‌നാസ് എൻ പി, മുഹ്സിൻ ടി പി, ബഷീർ ടി പി, അംറാസ് പുതിയാളം, ആദിൽ എൻ പി
തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.