നീലേശ്വരം: നീലേശ്വരം ചിൻമയാമിഷൻ്റെ ആഭിമുഖ്യത്തിൽ ജനുവരി 29 മുതൽ ഫെബ്രുവരി 2 വരെ നീലേശ്വരം തളിക്ഷേത്രത്തിനു സമീപം പാലസ് ഗ്രൗണ്ടിൽ വെച്ച് നടത്തുന്ന ഗീതാജ്ഞാന യജ്‌ഞം വിജയിപ്പിക്കുന്നതിന്റെ ഭാഗമായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. സ്വാമിനി സംഹിതാനന്ദയാണ് യജ്ഞാചാര്യ.
ചിൻമയാമിഷൻ പ്രസിഡണ്ട് കടവത്ത് ബാലകൃഷ്ണ പണിക്കരുടെ അദ്ധ്യക്ഷതയിൽ നീലേശ്വരം ജനത കലാ സമിതിയിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗത്തിൽ സ്വാമി വിശ്വാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു.
ഭാരവാഹികളായി സ്വാമി വിശ്വാനന്ദ സരസ്വതി, ഡോ.കെ.സി.കെ.രാജ, കെ.സി.മാനവർമ്മരാജ, (രക്ഷാധികാരികൾ) എം.രാധാകൃഷ്ണർ നായർ (ചെയർമാൻ) കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, എം.കുഞ്ഞമ്പുനായർ (വൈസ് ചെയർമാൻ) കടവത്ത് ബാലകൃഷ്ണ പണിക്കർ (ജനറൽ കൺവീനർ)
ഉണ്ണികൃഷ്ണൻ നായർ. കെ. കൺവീനർ എന്നിവരെ തിരഞ്ഞെടുത്തു.
വിവിധ കമ്മിറ്റികളുടെ രൂപീകരണവും നടന്നു.
ഫിനാൻസ് കമ്മിറ്റി ചെയർമാൻ ഇടയില്ലം രാധാകൃഷ്ണൻ നമ്പ്യാർ, കൺവീനർ കെ.കേശവൻ നായർ, പബ്ലിസിറ്റി ചെയർമാൻ ഗോപിനാഥൻ മുതിരക്കാൽ, കൺവീനർ പി.രമേശൻ നായർ പി.പ്രോഗ്രാം കമ്മിററി ചെയർമാൻ മധുസൂദനൻ.എം.കൺവീനർ മാധവ് രജ്ഞിത്ത്.സി.എം., സ്വീകരണ കമ്മിറ്റി ചെയർമാൻ രാജീവൻ.എ. കൺവീനർ വേണുഗോപാലൻ.പി. പൂജാ കമ്മിറ്റി ചെയർമാൻ ദേവദാസ് ,കൺവീനർ ടി.രമണിയമ്മ, ഭക്ഷണ കമ്മിറ്റി ചെയർമാൻ പ്രഭാകരൻ ചാപ്പയിൽ, കൺവീനർ നന്ദകുമാർ. കെ. സ്റ്റേജ്, ടെൻ്റ് ,ലൈറ്റ് & സൗണ്ട് കമ്മിറ്റി ചെയർമാൻ ശിവപ്രസാദ്.എ.കൺവീനർ ഹരി.എം. എന്നിവരടങ്ങുന്ന 101 അംഗ സംഘാടക സമിതിയെ തെരഞ്ഞെടുത്തു.യോഗത്തിൽ ഡോ.കെ.സി.കെ.രാജ, എം.രാധാകൃഷ്ണൻ നായർ, ഗോപിനാഥൻ മുതിരക്കാൽ, രമേശൻ നായർ.പി, ജയന്തി ജയരാജ്, പി. വേണുഗോപാലൻ നായർ എന്നിവർ സംസാരിച്ചു. മിഷൻ സെക്രട്ടറി കെ. ഉണ്ണികൃഷ്ണൻ നായർ സ്വാഗതവും കെ.നന്ദകുമാർ നന്ദിയും പറഞ്ഞു.