The Times of North

Breaking News!

യുവതിയെ ഭർതൃ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി   ★  ഗീതാജ്ഞാനയജ്ഞം സംഘാടക സമിതി രൂപികരിച്ചു.   ★  വാഴുന്നൊറൊടി മധുരംകയ്യിലെ വടക്കേ വീട്ടിൽ രാധാകൃഷ്ണൻ അന്തരിച്ചു   ★  മന്ത്രിസഭായോഗ തീരുമാനങ്ങള്‍   ★  ബസ്സിൽ കഞ്ചാവ് കടത്തിയ കേസിൽ പ്രതിക്ക് 2 വർഷം കഠിന തടവും ,ഇരുപതിനായിരം രൂപ പിഴയയും   ★  നൂറുദ്ദീന്റെ സംസ്കാരം ഇന്ന് രാത്രി 10 മണിക്ക്   ★  മാതാവ് മരിച്ച മൂന്നാം നാൾ പി പി മുഹമ്മദ് റാഫിയുടെ സഹോദരനും മരണപ്പെട്ടു   ★  ലഹരികേസിൽ ജാമ്യം നൽകാൻ പ്രതി ഫ്ലക്സ് ബോർഡുമായി ബോധവൽക്കരണം നടത്താൻ കോടതിയുടെ അപൂർവ്വ വിധി   ★  അന്ത്യകർമ്മങ്ങൾക്കുള്ള പണം മകളെ ഏൽപ്പിച്ച് വയോധികൻ പുഴയിൽ ചാടി മരിച്ചു   ★  പെരിയ രക്തസാക്ഷികൾക്കും പ്രതിക്കും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിനും എതിരെ നവമാധ്യമങ്ങളിൽ അശ്ലീലം, പോലീസ് കേസെടുത്തു

ബസ്സിൽ കഞ്ചാവ് കടത്തിയ കേസിൽ പ്രതിക്ക് 2 വർഷം കഠിന തടവും ,ഇരുപതിനായിരം രൂപ പിഴയയും

കാസർകോട്: കർണാടക കെഎസ്ആർടിസിബസ്സിൽ കഞ്ചാവ് കടത്തിയ കേസിലെ പ്രതിക്ക് രണ്ടുവർഷം കഠിനവും 20,000 രൂപ പിഴയും. ചെർക്കള പൊവ്വൽ മാസ്തിക്കുണ്ടിൽ മുബീന മൻസിലിൽ എം.പി മൊയിതീൻ്റെ മകൻ അബൂബക്കർ സിദ്ധിക്കിനെയാണ് കാസർകോട് അഡീഷണൽ ഡിസ്ട്രിക്റ്റ് & സെഷൻസ് കോടതി (രണ്ട്) ജഡ്ജ് കെ പ്രിയ ശിക്ഷിച്ചത്.പിഴയടച്ചില്ലെങ്കിൽ 3 മാസം കഠിനതടവും അനുഭവിക്കണം 2019 ഓഗസ്റ്റ്19നു വൈകുന്നേരം മംഗലാപുരത്തു നിന്നും കാസർകോടേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസ്സിൽ കടത്താൻ ശ്രമിച്ച ഒന്നര കിലോ കഞ്ചാവുമായി മഞ്ചേശ്വരം ചെക്ക് പോസ്റ്റിൽ വെച്ച് മഞ്ചേശ്വരം എക്സൈസ് ഇൻസ്പെക്ടർ എസ്.ബി മുരളീധരനും സംഘവുമാണ് സിദ്ദിഖിനെ പിടികൂടിയത്.അന്നത്തെ കുമ്പള എക്സൈസ് ഇൻസ്പെക്ടറും ,ഇപ്പോഴത്തെ കാസർകോട് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറുമായ ജോയ്ജോസഫാണ് കേസന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് ,പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഗവ: പ്ലീഡർ ജി. ചന്ദ്രമോഹൻ ,അഡ്വ: ചിത്രകല എന്നിവർ ഹാജരായിരുന്നു

Read Previous

നൂറുദ്ദീന്റെ സംസ്കാരം ഇന്ന് രാത്രി 10 മണിക്ക്

Read Next

മന്ത്രിസഭായോഗ തീരുമാനങ്ങള്‍

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73