നീലേശ്വരം: നീലേശ്വരം നഗരസഭ വൈസ് ചെയർമാൻ പി പി മുഹമ്മദ് റാഫിയുടെ സഹോദരൻ ഓർച്ചയിലെപി.പി. നൂറുദ്ദീൻ(62) അന്തരിച്ചു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു തിങ്കളാഴ്ചയാണ് റാഫിയുടെ മാതാവ് പി.പി. സഫിയ (78) അന്തരിച്ചത്. മാതാവിന് പിന്നാലെ മകന്റെയും മരണംഓർച്ച ഗ്രാമത്തെ ദുഃഖത്തിലാഴ്ത്തി. പിതാവ്പരേതനായ എം. അബ്ദുൾ ഖാദർ.
മൃതദേഹം രാത്രി 8 മണിക്ക് നീലേശ്വരം ഓർച്ച വീട്ടിൽ എത്തും. കബറടക്കം ഇന്ന് രാത്രി 10 മണിക്ക് ഓർച്ച ജുമാ മസ്ജിദ് കബർസ്ഥാനിൽ നടക്കുന്നതാണ്