The Times of North

Breaking News!

പെരടിയിലെ രാപ്പകലുകളും, ഒരു പാലസ്തീൻ കോമാളിയും സംസ്ഥാന അമേച്ചർ നാടക മത്സരത്തിലേക്ക്    ★  തൈകടപ്പുറം മൾട്ടികെയർ മെഡിക്കൽ സെൻ്ററിന് സമീപത്തെ സലാം അന്തരിച്ചു   ★  കേരള സംഗീതനാടക അക്കാദമിയിൽ അഫിലിയേറ്റ് ചെയ്‌ത കലാസമിതികൾക്ക് ലഭിക്കാനുള്ള സഹായധനം അനുവദിക്കണം - ജില്ലാ കേന്ദ്ര കലാസമിതി   ★  ജയചന്ദ്രൻ അനുസ്മരണം സംഘടിപ്പിച്ചു   ★  ക്ഷേത്രോത്സവ പരിസരത്ത് ചീട്ടുകളി ആറു പേർ പിടിയിൽ   ★  ചൂതാട്ടം പിടികൂടാൻ എത്തിയ പോലീസിനെ തടഞ്ഞ മൂന്ന്പേർ കസ്റ്റഡിയിൽ   ★  കാസർകോട് ജില്ലാ കളക്ടർ കെ. ഇമ്പശേഖറിന് മികച്ച ജില്ലാ വരണാധികാരികൾക്കുള്ള ബഹുമതി   ★  മടിക്കൈ കാലിച്ചാംപൊതിയിലെ പനക്കൂൽ തമ്പാൻ അന്തരിച്ചു   ★  ടി.എ.റഹിമിന്റെ വസതിയിൽ രാജു അപ്സര സന്ദർശിച്ചു   ★  ആസ്വാദനക്കുറിപ്പു മത്സരം സമ്മാനങ്ങൾ നൽകി സന്ദേശം ഗ്രന്ഥാലയം

ലഹരികേസിൽ ജാമ്യം നൽകാൻ പ്രതി ഫ്ലക്സ് ബോർഡുമായി ബോധവൽക്കരണം നടത്താൻ കോടതിയുടെ അപൂർവ്വ വിധി

ലഹരികേസിൽ ജാമ്യം നൽകാൻ കാസർഗോഡ് ജില്ലാ സെഷൻസ് കോടതിയുടെ അപൂർവ്വ വിധി. “നിങ്ങൾ മദ്യവും ലഹരിയും വർജിക്കുക ലഹരിവഴിയിൽ നിനക്ക് നഷ്ടമാകുന്നത് നിന്നെയും നിൻറെ സുഹൃത്തുക്കളെയും കുടുംബത്തെയും ആണ്” എന്ന് എഴുതിയ ബോർഡും ആയി രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരുമണിവരെ വിവിധ സ്ഥലങ്ങളിൽ ബോധവൽക്കരണം നടത്തണമെന്നാണ് കോടതിവിധി. 3.06 ഗ്രാം എംഡിഎംഐയുമായി അറസ്റ്റിലായ കാഞ്ഞങ്ങാട് പടന്നക്കാട് കുറുന്തൂരിലെ ഷഫ്രീന മന്സിലിലെ അബ്ദുൽസഫ് വാന് ജാമ്യം നൽകുന്നതിനാണ് കാസർഗോഡ് ജില്ലാ സെഷൻസ് ജഡ്ജി എസ് പണിക്കർ അപൂർവ വിധി പ്രസ്താവിച്ചത്. ബോധവൽക്കരണ പരിപാടിയുടെ വീഡിയോ ചിത്രീകരിച്ച് കോടതിയിൽ സമർപ്പിക്കണമെന്ന് പോലീസിനോടും ജാമ്യാപേക്ഷയിൽ വിധിപ്രസ്താവിച്ച കോടതി നിർദ്ദേശിച്ചു. 2024 മെയ് 18നാണ് കാഞ്ഞങ്ങാട് മയ്യത്ത് റോഡിൽ വച്ച് അബ്ദുൽ സഫ്വാൻ എംഡിഎമ്മിയുമായി പിടിയിലായത്.

Read Previous

അന്ത്യകർമ്മങ്ങൾക്കുള്ള പണം മകളെ ഏൽപ്പിച്ച് വയോധികൻ പുഴയിൽ ചാടി മരിച്ചു

Read Next

മാതാവ് മരിച്ച മൂന്നാം നാൾ പി പി മുഹമ്മദ് റാഫിയുടെ സഹോദരനും മരണപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73