നീലേശ്വരം അങ്കക്കളരി കള്ളിപ്പാൽ വീട് തറവാട് ശ്രീ പാടാർകുളങ്ങര ഭഗവതി ദേവസ്ഥാനത്ത് ഫെബ്രുവരി 24,25തീയ്യതികളിൽ നടക്കുന്ന മൂവാണ്ട് കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി ജനുവരി 19ന് ഞായറാഴ്ച രാവിലെ 10 മണിക്ക് തറവാട്ടിൽ കുടുംബസംഗമം നടക്കും. കാസർകോട്ഡയറ്റ് റിട്ട. പ്രിൻസിപ്പാൾ ഡോ. പി. വി. കൃഷ്ണകുമാർ സംഗമം ഉൽഘാടനം ചെയ്യും. സംഗമത്തിൽ വെച്ച് വയോധികരായ തറവാട് അംഗങ്ങളെ ആദരിക്കും.