നീലേശ്വരം:ലോകത്ത് ഉയർന്ന് വന്നുകൊണ്ടിരിക്കുന്ന വിജ്ഞാന സമ്പത് വ്യവസ്ഥയുടെ ചൂഷണത്തെ പ്രതിരോധിക്കുന്ന ബദൽ സാമ്പത്തിക വ്യവസ്ഥയാണ് നവകേരളം മുന്നോട്ടു വെക്കുന്നതെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ്. പറഞ്ഞു.സി പി എം ജില്ലാi സമ്മേളനത്തിൻ്റെ ഭാഗമായി നിലേശ്വരം ആരാധന ഓഡിറ്റോറിയ ത്തിൽ നടന്ന ‘വിജ്ഞാന സമ്പദ്ഘടനയും കേരളവും’ എന്ന വിഷയത്തിൽസെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാർഷിക, വ്യവസായിക, മൂലധന സാമ്പത്തിക വ്യവസ്ഥകളുടെ പരാജയത്തിന് ശേഷമാണ് വിജ്ഞാന സമ്പദ് വ്യവസ്ഥയെന്ന ആശയം ഉടലെടുത്തത്. എന്നാൽ സാമ്പത്തിക വ്യവസ്ഥിതിയിലെ ഭീകരമായി വളർന്നു വന്ന വിടവാണ് സാമ്പത്തിക വ്യവസ്ഥകളുടെ തകർച്ചയ്ക്ക് കാരണമെന്നും അദ്ദേഹം തുടർന്നു പറഞ്ഞു. ജില്ല സെക്രട്ടറിയേറ്റംഗം സി പ്രഭാകരൻ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം കെ പി സതീഷ് ചന്ദ്രൻ, മുതിർന്ന നേതാവ് പി കരുണാകരൻ എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി എം രാജൻ സ്വാഗതം പറഞ്ഞു.