കാഞ്ഞങ്ങാട്: ഫെബ്രുവരി അഞ്ചുമുതൽ ഏഴുവരെ കാഞ്ഞങ്ങാട്ട് നടക്കുന്ന ജില്ലാ സമ്മേളനത്തിന് മുന്നോടിയായി പതാകദിനം ബുധനാഴ്‌ച നടക്കും. ജില്ലയിലെ മുഴുവൻ പാർടി ഓഫീസുകളിലും പാർടി അംഗങ്ങളുടെയും അനുഭാവികളുടെയും വീടുകളിലും പതാക ഉയരും. ആകർഷകമായ പ്രചാരണ കുടിലുകൾ, ശിൽപങ്ങൾ എന്നിവ നിർമിക്കും. ഏരിയാതലത്തിലും തുടർന്ന് ജില്ലാ അടിസ്ഥാനത്തിലും മത്സരാടിസ്ഥാനത്തിലാണ് പ്രചാരണങ്ങൾ സംഘടിപ്പിക്കുന്നത്.
വടംവലി മത്സരം നാളെ
സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പുരുഷ വടംവലി മത്സരം ബുധൻ വൈകിട്ട് ആറിന് അലാമിപ്പള്ളി ബസ്‌സ്‌റ്റാൻഡ് പരിസരത്ത് നടക്കും. 425+5 തൂക്കത്തതിലാണ് മത്സരം. ജേതാക്കൾക്ക് 7500, 5000, 3000, 2000 എന്നിങ്ങനെ ക്യാഷ് അവാർഡ് നൽകും. സിപിഐ എം ഹൊസ്‌ദുർഗ് ലോക്കൽ കമ്മിറ്റിയാണ് സംഘാടകർ. ഫോൺ: 9446565575.
കൈകൊട്ടിക്കളി പ്രദർശനം നാളെ
സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന കൈകൊട്ടിക്കളി പ്രദർശനം ബുധൻ വൈകിട്ട് കിഴക്കുംകരയിൽ നടക്കും.