The Times of North

Breaking News!

പെരിയ രക്തസാക്ഷികൾക്കും പ്രതിക്കും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിനും എതിരെ നവമാധ്യമങ്ങളിൽ അശ്ലീലം, പോലീസ് കേസെടുത്തു   ★  അങ്കക്കളരി കള്ളിപ്പാൽ വീട് തറവാട്ടിൽ കുടുംബസംഗമം   ★  വാളൂരിൽ സമ്മേളന കുടിൽ ഉൽഘാടനം ചെയ്തു   ★  സിപിഎം നേതാവ് കെ കണ്ണൻ നായർ അന്തരിച്ചു   ★  തലമുതിർന്ന സിപിഎം നേതാവ് കെ കണ്ണൻ നായർ അന്തരിച്ചു    ★  ബല്ലഅടമ്പിലെ മഞ്ഞ കുഞ്ഞമ്പു പൊതുവാൾ അന്തരിച്ചു   ★  വിജ്ഞാന സമ്പത് വ്യവസ്ഥയുടെ ചൂഷണത്തെ പ്രതിരോധിക്കുന്ന ബദൽ സാമ്പത്തിക വ്യവസ്ഥയാണ് നവകേരളം   ★  സിപിഎം ജില്ലാ സമ്മേളനം:പതാകദിനം നാളെ   ★  സംസ്കൃതി ചെറുകഥാ പുരസ്ക്കാരം ഡോ.അംബികാസുതൻ മാങ്ങാടിന്   ★  പാലിയേറ്റീവ് കെയർ ദിനം: "സംതൃപ്ത പരിചരണം എല്ലാവരുടെയും അവകാശം " സന്ദേശയാത്ര നടത്തി

എം.ടി: അർത്ഥദീർഘമായ ദ്വയാക്ഷരം: ഡോ.വത്സൻ പിലിക്കോട്

ചെറുവത്തൂർ: തലമുറകളുടെ കഥ പറഞ്ഞ് മലയാളത്തിലെ എഴുത്തു വഴിയെ പൊലിപ്പിച്ച എം.ടി. സാഹിത്യത്തിലെ അർത്ഥ ദീർഘമായ ദ്വയാക്ഷരമാണെന്ന് പ്രമുഖ പ്രഭാഷകൻ ഡോ. വത്സൻ പിലിക്കോട് അഭിപ്രായപ്പെട്ടു. പിലിക്കോട് വയൽ പി.സി.കെ.ആർ അടിയോടി കലാസമിതി & ഗ്രന്ഥാലയം സംഘടിപ്പിച്ച എം.ടി. അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യരുടെ മനോവ്യഥകളെയും ആത്മ സംഘർഷങ്ങളെയും കാമ്പുള്ള വായനയുടെ വിഷയങ്ങളാക്കി മാറ്റുന്നതിൽ എം.ടി. ക്കുള്ള കഴിവ് അദ്വിതീയമാണ്. ഒറ്റപ്പെടലിൻ്റെ വേദനയനുഭവിക്കുന്ന മനുഷ്യരുടെ നോവും വേവും അർത്ഥപൂർണ്ണമായി വരച്ചു കാട്ടുക വഴി എഴുത്തിനെ ജീവിത ഗന്ധിയായ വ്യവഹാരമാക്കി മാറ്റാനും എം.ടി. ക്കു സാധിച്ചു. കാലത്തോടൊപ്പം സഞ്ചരിക്കുന്ന ഭാവനയാണ് എം.ടി.യുടെ തൂലികയുടെ പ്രത്യേകത അദ്ദേഹം പറഞ്ഞു. ചരിത്രത്തെ വേറിട്ട വീക്ഷണ കോണിലൂടെ സമീപിക്കാൻ എം.ടിക്കുള്ള കഴിവ് തെളിയിക്കുന്നതാണ് അദ്ദേഹത്തിൻ്റെ മിക്ക തിരക്കഥകളും. തൻ്റെ എഴുത്തിലൂടെ യുവ മനസ്സുകളുമായി താദാത്മ്യം പ്രാപിക്കാനും എം.ടി.ക്ക് സാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വായനശാലാ പ്രസിഡണ്ട് പി.ടി. രാജേഷ് അധ്യക്ഷത വഹിച്ചു. അഖിൽ ചന്ദ്രൻ, ടി. പ്രശാന്ത്, പി.സതീശൻ എന്നിവർ സംസാരിച്ചു. വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ എം.ടി. സിനിമകളിലെ ഗാനങ്ങളുടെ അവതരണവും നടന്നു.

Read Previous

ബോബി ചെമ്മണൂരിന് ജാമ്യം നല്‍കാമെന്ന് ഹൈക്കോടതി

Read Next

എം ടി വാസുദേവൻ നായർ അനുസ്മരണം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73