കാഞ്ഞങ്ങാട്: ഫെബ്രുവരി അഞ്ചുമുതൽ ഏഴുവരെ കാഞ്ഞങ്ങാട് നടക്കുന്ന സിപിഐ എം ജില്ലാസമ്മേളനത്തിന്റെ പ്രചരണാർഥം തിങ്കളാഴ്‌ച കായിക ഘോഷയാത്ര നടത്തും. പകൽ നാലിന് പുതിയകോട്ട മാന്തോപ്പ് മൈതാനി മുതൽ നോർത്ത് കോട്ടച്ചേരി വരെയാണ് ഘോഷയാത്ര. വോളിബോൾ രാജ്യാന്തര താരം അക്ഷയ് പ്രകാശ്, മുൻ ഇന്ത്യൻ കബഡി താരം ജഗദീഷ് കുമ്പള, മുൻ ഇന്ത്യൻ വോളീ താരം അഞ്ജു ബാലകൃഷ്ണൻ എന്നിവർ ഘോഷയാത്രയിൽ പങ്കെടുക്കും. മുൻ എംപി പി കരുണാകരൻ ഫ്‌ളാഗ് ഓഫ് ചെയ്യും. കളരിപ്പയറ്റ്, കരാട്ടെ അടക്കമുള്ള കായിക ഇനങ്ങളുടെ പ്രദർശനവുമുണ്ടാകും.