സംസ്ഥാന കായിക വകുപ്പിന് കീഴിലെ കായിക ഡയറക്ടറേറ്റിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം ജി.വി രാജ സ്‌പോര്‍ട്‌സ് സ്‌കൂള്‍, കണ്ണൂര്‍ സ്‌പോര്‍ട്‌സ് സ്‌കൂള്‍, തൃശ്ശൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷന്‍ എന്നിവിടങ്ങളിലേക്കും, കേരള സ്റ്ററ്റേ് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌പോര്‍ട്‌സ് ഹോസ്റ്റലുകള്‍, സ്‌കൂള്‍ അക്കാദമികള്‍ എന്നിവിടങ്ങളിലേക്കുമുള്ള 202526 അധ്യയനവര്‍ഷത്തെ ആദ്യഘട്ട സെലക്ഷന്‍ ജനുവരി 18 മുതല്‍ നടക്കും. 6, 7, 8, പ്ലസ് വണ്‍ ക്ലാസ്സുകളിലേക്ക് നേരിട്ടും 9,10 ക്ലാസുകളിലേക്ക് ഒഴിവുള്ള സീറ്റുകളിലേക്ക് ലാറ്ററല്‍ എന്‍ട്രിയിലൂടെയും ആയിരിക്കും സെലക്ഷന്‍.
ബാസ്‌കറ്റ് ബോള്‍, ബോക്‌സിങ്, ഹോക്കി, ജൂഡോ, വോളിബോള്‍, റസ്ലിംഗ് എന്നീ കായിക ഇനങ്ങളിലേക്ക് ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും, ഫുട്‌ബോളിലും ത്വെയ്ക്കുണ്ടോയിലും പെണ്‍കുട്ടികള്‍ക്ക് മാത്രവുമാണ് സെലക്ഷന്‍. ആണ്‍കുട്ടികളുടെ ഫുട്‌ബോള്‍ സെലക്ഷന്‍ പിന്നീട് നടത്തുന്നതാണ്. 6,7 ക്ലാസുകളിലേക്കുള്ള സെലക്ഷന്‍ കായക്ഷമതാ ടെസ്റ്റിന്റെ അടിസ്ഥാനത്തിലും, 8, പ്ലസ് വണ്‍ ക്ലാസ്സുുകളിലേക്കുള്ള സെലക്ഷന്‍ കായികക്ഷമതയുടെയും അതാത് കായിക ഇനത്തിലെ മികവിന്റെയും അടിസ്ഥാനത്തിലുമാണ്. 9,10 ക്ലാസുകളിലേക്കുള്ള ലാറ്ററില്‍ എന്‍ട്രിക്ക് സംസ്ഥാന തലത്തില്‍ മെഡല്‍ കരസ്ഥമാക്കിയവരോ, തത്തുല്യ പ്രകടനം കാഴ്ചവച്ചവരോ ആയിരിക്കണം.
ആദ്യഘട്ട സെലക്ഷനില്‍ മികവ് തെളിയിക്കുന്നവരെ 2025 ഏപ്രില്‍ മാസത്തില്‍ സംഘടിപ്പിക്കുന്ന ഒരാഴ്ചത്തെ അസസ്‌മെന്റ് ക്യാമ്പില്‍ പങ്കെടുപ്പിക്കുന്നതാണ്. ക്യാമ്പിലെ പ്രകടനത്തിന്റെയും ടെസ്റ്റുകളുടെയും അടിസ്ഥാനത്തിലാണ് അന്തിമ തെരഞ്ഞെടുപ്പ്.
താഴെപ്പറയുന്ന കേന്ദ്രങ്ങളിലാണ് പ്രാഥമിക സെലക്ഷന്‍ നടത്തുന്നത്
18/01/2025 മുനിസിപ്പല്‍ സ്റ്റഡേിയം, തലശ്ശേരി
19/01/2025 ഇ എം എസ്സ് സ്റ്റഡേിയം നീലേശ്വരം
21/01/2025 എസ്സ്.കെ.എം.ജെ .എച്ച് .എസ്സ്. എസ്സ് സ്റ്റഡേിയം, കല്‍പ്പറ്റ
22/01/2025 കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്റ്റഡേിയം, തേഞ്ഞിപ്പാലം
23/01/2025 മുനിസിപ്പല്‍ സ്റ്റഡേിയം, പാലക്കാട്
24/01/2025 ജി.വി.എച്ച് .എസ്സ് .എസ്സ് കുന്നംകുളം, തൃശ്ശൂര്‍
25/01/2025 യൂ.സി കോളേജ് ഗ്രൗണ്ട്, ആലുവ
28/01/2025 കലവൂര്‍ ഗോപിനാഥ് സ്റ്റഡേിയം, കലവൂര്‍, ആലപ്പുഴ
30/01/2025 മുനിസിപ്പല്‍ സ്റ്റഡേിയം, നെടുങ്കണ്ടം, ഇടുക്കി
31/01/2025 മുനിസിപ്പല്‍ സ്റ്റഡേിയം, പാലാ
01/02/2025 കൊടുമണ്‍ സ്റ്റഡേിയം, പത്തനംതിട്ട
02/02/2025 ശ്രീപാദം സ്റ്റഡേിയം, ആറ്റിങ്ങല്‍
03/02/2025 ജി വി രാജ സ്‌പോര്‍ട്‌സ് സ്‌കൂള്‍, മൈലം, തിരുവനന്തപുരം
സെലക്ഷനില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, സ്‌പോര്‍ട്‌സ് ഡ്രസ്സ് എന്നിവ സഹിതം അതാത് ദിവസം രാവിലെ 9 മണിക്ക് എത്തിച്ചേരേണ്ടതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് അവരവരുടെ സൗകര്യം അനുസരിച്ച് മേല്‍ സൂചിപ്പിച്ച ഏതു കേന്ദ്രത്തിലും സെലക്ഷന് പങ്കെടുക്കാം.ഏതു കേന്ദ്രത്തിലാണെങ്കിലും ഒരു തവണ മാത്രമേ പങ്കെടുക്കാവൂ.
കൂടുതല്‍ വിവരങ്ങള്‍ക്ക് dsya.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.