പരവനടുക്കം ശ്രീവിഷ്ണു വിദ്യാലയത്തിൽ നടന്ന ഭാരതീയ വിദ്യാനികേതൻ ജില്ലാകലോത്സവം ശിശുവിഭാഗത്തിൽ ശ്രീരാമദാസ സ്മാരക സരസ്വതി വിദ്യാലയം നെല്ലിത്തറയിലെ ആവണി ആവൂസ് തുടർച്ചയായി മൂന്നാം വർഷവും ജില്ലാതലത്തിൽ കലാതിലകമായി
നാടോടി നൃത്തം ഫസ്റ്റ് എ ഗ്രേഡ്, ഭരതനാട്യം ഫസ്റ്റ്എ ഗ്രേഡ്, ലളിതഗാനം ഫസ്റ്റ്എ ഗ്രേഡ്, എന്നിങ്ങനെ പങ്കെടുത്ത എല്ലാ ഇനങ്ങളിലും മിന്നും പ്രകടനമാണ് ആവണി ആവൂസ് കാഴ്ചവച്ചത്
യൂട്യൂബ് നോക്കി സ്വയം പാടി പഠിച്ച ലളിതഗാനത്തിനാണ് ആവോസിന് ഫസ്റ്റ് ലഭിച്ചതെന്ന് പ്രത്യേകതയും ഉണ്ട്
സംസ്ഥാന സർക്കാരിന്റെ ഉജ്ജ്വല ബാല്യം പുരസ്കാര ജേതാവ് കൂടിയായ ആവൂസ് നിരവധി ടെലിഫിലിമുകളിലും ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്
ആദ്യ ഗോത്രഭാഷ സിനിമയായ കുറിഞ്ഞിയിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള ഫിലിം ക്രിട്ടിക്കൽസ് അവാർഡും, ജെസി ഡാനിയൽ ഫൗണ്ടേഷന്റെ പുരസ്കാരവും അടക്കം നിരവധി പുരസ്കാരങ്ങളും ആവണി ആവൂസിനെ തേടി എത്തിയിട്ടുണ്ട്
സമൂഹമാധ്യമങ്ങളിൽ മില്യൺസ് ഫോളോവേഴ്സ് ഉള്ള സോഷ്യൽ മീഡിയ ഇൻഫ്ലൂവർ കൂടിയാണ് ആവണി ആവൂസ്
രാകേഷ് കുമാർ – ശിവാജ്ഞന ദമ്പതികളുടെ മകളായ ആവണി നെല്ലിത്തറ സരസ്വതി വിദ്യാനികേതനിലെ 6 ക്ലാസ് വിദ്യാർഥിനിയാണ്. സഹോദരൻ: ശിവകേദാർ.
വിദ്യാനികേതന്റെ 19 വിദ്യാലയങ്ങളിൽനിന്നെത്തിയ 700 വിദ്യാർഥികളാണ് കലോത്സവത്തിൽ പങ്കെടുത്തത്