കാഞ്ഞങ്ങാട്: കേന്ദ്രസർക്കാറിൻ്റെ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതിനായി തയ്യാറാക്കിയ ഖാദർ കമ്മിഷൻ റിപ്പോർട്ടിലെ എയ്ഡഡ് വിദ്യാലയങ്ങളെ വരിഞ്ഞു മുറുക്കാനുള്ള ശുപാർശകൾ തള്ളി കളയണമെന്ന് എയ്ഡഡ് മാനേജ്മെൻ്റ് അസോസിയേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
കാഞ്ഞങ്ങാട് നടന്ന സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി മണികൊല്ലം ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡൻ്റ് ബി.നാരായണശർമ്മ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി വി. പ്രകാശ് നാരായണൻ പ്രവർത്തന റിപ്പോർട്ടും സംസ്ഥാന നിർവ്വാഹക സമിതിയംഗം കെ പ്രധാൻ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. സംസ്ഥാന കമ്മറ്റിയംഗം വി.കെ. രാജൻ നായർ, സംസാരിച്ചു.
ഭാരവാഹികൾ ബി. നാരായണ ശർമ്മ പ്രസിഡൻ്റ്
എൻ ശങ്കര നാരായണ ശർമ്മ (വൈ. പ്രസിഡൻ്
വിപ്രകാശ് നാരായണൻ സെക്രട്ടറി
ശങ്കരവാര്യർ ജോ സെക്രട്ടറി
എൻ ശങ്കരനാരായണ ഭട്ട് ട്രഷറർ