കാസര്‍കോട്: ബൈക്കപകടത്തില്‍ പരിക്കേറ്റ്മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ മരിച്ചു. മിയാപ്പദവ്, ബാളിയൂര്‍, പരന്തരഗുരിയിലെ പരേതനായ പത്മനാഭ പൂജാരി- ജാനകി ദമ്പതികളുടെ മകന്‍ ചേതന്‍ കുമാര്‍ (24) ആണ് മരിച്ചത്.
പെയ്ന്റിംഗ് തൊഴിലാളിയായ ചേതന്‍ കുമാര്‍ പുതുവത്സര തലേന്ന് രാത്രി മംഗ്‌ളൂരുവില്‍ നിന്നു ബൈക്കില്‍ വീട്ടിലേക്ക് വരുന്നതിനിടയിലാണ് അപകടത്തില്‍പ്പെട്ടത്.ചിഗുറുപാദ ഫ്രന്റ്‌സ് ക്ലബ്ബ് പ്രവര്‍ത്തകന്‍ കൂടിയായിരുന്നു ചേതന്‍ കുമാര്‍.