കാസർകോട്: തീവണ്ടിയിൽ നിന്നും തെറിച്ച് വീണ് യുവാവ് മരണപ്പെട്ടു. മംഗൽപാടി മുട്ടൻകുന്നിലടുക്കത്തെ അബ്ദുൽ റഹ്മാന്റെ മകൻ ഹുസൈൻ സവാദ് 35 ആണ് മരിച്ചത് ഇന്നലെ വൈകിട്ട് 5. 50 മണിയോടെ കുമ്പള ആരിക്കാടി കടവത്ത് വച്ചാണ് അപകടം.മംഗലാപുരത്തുനിന്നും കുമ്പളയിലേക്കുള്ള യാത്രയ്ക്കിടെ തീവണ്ടിയുടെ വാതിൽപ്പടിയിൽ നിന്നും കൈവിട്ട് സവാദ് തെറിച്ചു വീഴുകയായിരുന്നു.